വളർത്തുമൃഗങ്ങളെ തെരുവിലുപേക്ഷിക്കുന്ന പ്രവണത തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നായവളർത്തല്‍ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു.നിലവിലുള്ള തദ്ദേശഭരണ നിയമങ്ങളില്‍ ഭേദഗതി വരുത്തി നിയന്ത്രണങ്ങള്‍ കൂടുതല്‍ കർശനമാക്കാൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് ശുപാർശ ചെയ്തു. സാധാരണ ലൈസൻസില്‍ ഒരു വീട്ടില്‍ പരമാവധി രണ്ട് നായകളെ മാത്രമേ വളർത്താൻ അനുവാദമുണ്ടാകൂ.

രണ്ടില്‍ കൂടുതല്‍ നായകളുണ്ടെങ്കില്‍ ‘ബ്രീഡേഴ്സ് ലൈസൻസ്’ എടുക്കല്‍ നിർബന്ധമാണ്. ലൈസൻസ് ലഭിക്കണമെങ്കില്‍ നായയുടെ തോളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കണം. ഇതുവഴി നായയുടെ ഇനം, ഉടമയുടെ പേരും വിലാസവും എന്നിവ തദ്ദേശ സ്ഥാപനങ്ങളിലെ ഡേറ്റാബേസില്‍ ലഭ്യമാകും. നായയെ തെരുവിലുപേക്ഷിച്ചാല്‍ ഉടമയെ എളുപ്പത്തില്‍ കണ്ടെത്താൻ ഇത് സഹായിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃത്യസമയത്തുള്ള വാക്സിനേഷനും വന്ധ്യംകരണവും ഉറപ്പാക്കിയാല്‍ മാത്രമേ ലൈസൻസ് അനുവദിക്കൂ. ലൈസൻസ് നടപടികള്‍ ലളിതമാക്കാൻ കെ-സ്മാർട്ട് (K-Smart) ആപ്പ് വഴി അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. ഇതിനായി നിശ്ചിത ഫീസ് ഈടാക്കുന്നതാണ്. നായ്‌ക്കളുടെ പ്രജനനം നടത്തി അവയെ വില്‍ക്കാൻ കഴിയാതെ വരുമ്ബോള്‍ ഉടമകള്‍ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയാനാണ് പ്രധാനമായും ഈ നിയമപരിഷ്കാരം കൊണ്ടുവരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക