
വന്യമൃഗങ്ങള്‍ തമ്മിലുള്ള വേട്ടയാടലിന്റെ നിരവധി ദൃശ്യങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ചിലതൊക്കെ കാണുമ്ബോള്‍ സഹതാപവും പേടിയുമൊക്കെ തോന്നുമെങ്കിലും മറ്റുചില വീഡിയോകള്‍ കാണികളെ വളരെയധികം ത്രില്ലടിപ്പിക്കാറുണ്ട്.ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്.
ബോട്‌സ്വാനയിലെ ഷോബേ ദേശീയോദ്യാനത്തില്‍ ഒരുകൂട്ടം കാട്ടുനായകള്‍ ചേര്‍ന്ന് പുള്ളിപ്പുലിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.വനത്തിനുള്ളിലൂടെ സഫാരി നടത്തുന്നതിനിടെ സ്ടു പോര്‍ട്ടര്‍ എന്ന വ്യക്തിയാണ് താന്‍ കണ്ട കൗതുകകരമായ കാഴ്ച ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. കാട്ടുനായകള്‍ അധിവസിക്കുന്ന ഒരു മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു സ്ടുവും സംഘവും. അവിടെ എത്തിയപ്പോഴാകട്ടെ നായകള്‍ കൂട്ടമായി വിശ്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ കൂട്ടത്തില്‍ ഒന്നുമാത്രം സമീപത്തുള്ള ഒരു മരത്തിലേക്ക് സസൂക്ഷ്മം നോക്കി നില്‍ക്കുന്നു. മരത്തിന് മുകളിലാകട്ടെ ഒരു പുള്ളിപ്പുലിയും.