ചിറ്റൂരില്‍ കാണാതായ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്ബതികളുടെ മകന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി.വീടിന് അടുത്തുള്ള കുളത്തില്‍ നിന്നാണ് ആറ് വയസുകാരനായ സുഹാന്റെ മൃതേദേഹം കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ 11 മണിക്കു ശേഷമാണ് സുഹാനെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരിക്കെയായിരുന്നു കുഞ്ഞിനെ കാണാതായത്. സഹോദരനുമായുണ്ടായ തർക്കത്തെ തുടർന്നാണ് സുഹാൻ വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്ന് കുടുംബം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഹാന് വേണ്ടി ശനിയാഴ്ച രാത്രി 10 മണിവരെ പോലീസും തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ വീടിന് സമീപത്തെ കുളത്തില്‍ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതശരീരം ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക