കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെയാണ്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 1.32 കോടി വോട്ടർമാരാണ് ഒന്നാംഘട്ടത്തില്‍ ജനവിധി എഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലകളിലായി 62.51 ലക്ഷം പുരുഷന്മാരും 70.32 ലക്ഷം സ്ത്രീകളും 126 ട്രാൻസ്‌ജെൻഡറുകളും ഉള്‍പ്പെടെ 1.32 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
തിരിച്ചറിയില്‍ രേഖ: വോട്ട് ചെയ്യണമെങ്കില്‍ നിർബന്ധമായും തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, പാൻകാർഡ്, ആറു മാസത്തിനുമുമ്ബ് ദേശസാല്‍കൃത ബാങ്കുകള്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, ഫോട്ടോ പതിച്ച എസ്‌എസ്‌എല്‍സി ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ സ്ലിപ്പ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. വാസി വോട്ടർമാർ പോളിങ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി പാസ്‌പോർട്ടിൻ്റെ ഒറിജിനല്‍ കാണിച്ചാല്‍ മാത്രമേ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുകയുള്ളൂ.
പഞ്ചായത്ത് ആണെങ്കില്‍ 3 വോട്ടുകള്‍ ചെയ്യാം: നിങ്ങള്‍ പഞ്ചായത്തിലെ വോട്ടറാണെങ്കില്‍ മൂന്ന് വോട്ട് ചെയ്യാം. അദ്യത്തേക് വാർഡ്, രണ്ടാമത്തേത് ബ്ലോക്ക്, മൂന്നാമത്തേത് ജില്ലാ പഞ്ചായത്തിലേക്കുള്ളത്. അതേസമയം മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉള്‍പ്പെട്ടവരാണെങ്കില്‍ ഒരു വോട്ട് മാത്രമേ ഉണ്ടാവൂ.








