ഗുരുവായൂർ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കേസ്. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയില്‍ ആണ് നടപടി. പടിഞ്ഞാറേ നടയിലാണ് റീല്‍സ് ചിത്രീകരണം നടന്നത്. കലാപ ആഹ്വാനത്തിനാണ് കേസ്.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീല്‍സ് ചിത്രീകരണം ഹൈക്കോടതി നേരത്തെ നിരോധിച്ചിരുന്നു. വിവാഹങ്ങള്‍ക്കും ആചാരപരമായ കാര്യങ്ങള്‍ക്കും മാത്രം നടപ്പന്തലില്‍ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി.നേരത്തെ നടപ്പന്തലില്‍ കേക്ക് മുറിച്ച് റീല്‍സ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
ഇതിനെതിരെ നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. സെലിബ്രിറ്റികളോ വ്‌ളോഗർമാരോ നടപ്പന്തലില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുകയോ സാമൂഹ്യമാധ്യമങ്ങളിലോ പങ്കുവെക്കരുതെന്നായിരുന്നു വിധി. ഈ വിധിയെ മറികടന്നാണ് ജെസ്നയുടെ പുതിയ റീൽ ഷൂട്ടിംഗ് നടന്നത്.











