മെഡിക്കല്‍ കൊളേജുകളില്‍ ശസ്ത്രക്രിയ പ്രതിസന്ധി മൂർച്ഛിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കാർ തിരിച്ചെടുത്തു. നാല് കോടിയിലധികം രൂപ വരുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഉപകരണങ്ങള്‍ തിരിച്ചെടുക്കാൻ നീക്കമുണ്ട്.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളsജിന് കുടിശിക അടയ്ക്കാൻ പത്ത് ദിവസത്തെ സാവകാശം നല്‍കി. സൗജന്യ ചികിത്സയുടെ ഭാഗമായാണ് പ്രതിസന്ധി ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. 2024 മെയ് മുതലുള്ള 158 കോടിയില്‍ 28 കോടി രൂപ മാത്രമാണ് നല്‍കിയതെന്നാണ് വിതരണക്കാർ പറയുന്നു.
18 മാസത്തെ കുടിശികയില്‍ രണ്ടുമാസത്തെ തുക നല്‍കി. കടം പെരുകിയതോടെ സെപ്റ്റംബർ ഒന്നുമുതല്‍ വിതരണം നിർത്തി. കഴിഞ്ഞ 14 മാസത്തിനിടെ മാത്രം 117.34 കോടി രൂപയുടെ കുടിശിക ഉണ്ടായതായി വിതരണക്കാരുടെ സംഘടനയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കല്‍ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിള്‍സ് അറിയിച്ചു.














