ഒമ്ബത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്ബി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകള്‍ അസീബയാണ് മരിച്ചത്. അജ്മാൻ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്‍റെ ഭാര്യയാണ്.

അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 35 വയസായിരുന്നു.താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച ദുബൈ സോനപൂർ ഖബർസ്ഥാനില്‍ ഖബറടക്കും. മകള്‍: മെഹ്റ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക