വിദ്യാർത്ഥിനി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് ബിജെപി നേതാവിന്റെ മകനെന്ന് ഡിഎൻഎ പരിശോധന ഫലം. വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത് പുത്തൂരിലെ ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ് റാവുവിന്റെ മകൻ 21 കാരനായ ശ്രീകൃഷ്ണ ജെ. റാവുവാണെന്നാണ് ഡി.എൻ.എ ഫലം. ഡി.എൻ.എ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥിനിയെ ശ്രീകൃഷ്ണ വിവാഹം കഴിക്കണമെന്ന് വിശ്വകർമ മഹാമണ്ഡലം സംസ്ഥാന പ്രസിഡന്റ് കെ.പി. നഞ്ചുണ്ടിയും ഇരയുടെ മാതാവും പുത്തൂരില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതാന്‍റ് വെള്ളിയാഴ്ച കോടതിയില്‍ സമർപ്പിച്ച ഡി.എൻ.എ ഫലങ്ങളെന്ന് നഞ്ചുണ്ടി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ സമൂഹത്തിലെ സാമ്ബത്തികമായി ദുർബല വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കെതിരായ കടുത്ത അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.ശ്രീകൃഷ്ണ ജെ. റാവു ഇരയെ വിവാഹം കഴിക്കുന്നതാണ് ഇരു കക്ഷികളുടെയും താല്‍പര്യങ്ങള്‍ക്ക് ഗുണകരമാവുക. കോടതിയില്‍ നിയമനടപടികള്‍ തുടരും. ആർ.എസ്.എസ്, ബജ്‌റംഗ്ദള്‍, ശ്രീരാമസേന ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട സംഘടനകളോടും നേതാക്കളോടും ഇരയായ ഹിന്ദു സമൂഹത്തിന് നീതി ഉറപ്പാക്കാൻ നഞ്ചുണ്ടി ആവശ്യപ്പെട്ടു.
ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ കുഞ്ഞിന്‍റെ പിതൃത്വം നിരാകരിച്ച് യുവാവും കുടുംബവും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ സ്വാധീനത്തില്‍ ശ്രീകൃഷ്ണ റാവു ഒളിവില്‍ കഴിയുകയും അറസ്റ്റ് നീണ്ടുപോവുകയും ചെയ്തിരുന്നു.നിരന്തര പ്രക്ഷോഭങ്ങളെ തുടർന്നാണ് കഴിഞ്ഞ ജൂണില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ ജൂണ്‍ 27ന് ഇര ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

















