മലയാളം വാർത്താ ചാനലുകളുടെ റേറ്റിംഗ് കണക്കുകളിൽ 88 പോയിൻ്റുമായി ഏഷ്യാനെറ്റ് ന്യൂസ് പതിവുപോലെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോള്‍, 75 പോയിൻ്റുമായി റിപ്പോർട്ടർ രണ്ടാം സ്ഥാനത്തും, 62 പോയിൻ്റുമായി 24 ന്യൂസ് മൂന്നാം സ്ഥാനത്തും തുടരുന്നുണ്ട്. ഇവരുടെയൊന്നും പാതിപോലും ജനപ്രീതി നിലനിർത്താൻ മനോരമ, മാതൃഭൂമി ചാനലുകള്‍ക്ക് കഴിയുന്നില്ല എന്ന ദയനീയസ്ഥിതി അടിവരയിട്ട് ഉറപ്പിക്കുകയാണ് ഇത്തവണയും ബാർക് റേറ്റിങ്.

ഏതാനും ആഴ്ചകളായി അഞ്ചും ആറും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട് പോയ മനോരമ 34 പോയിൻ്റ് നേടി ഈയാഴ്ച നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച്‌ ഒരു പോയിൻ്റ് നഷ്ടപ്പെട്ട് മാതൃഭൂമി 34 പോയിൻ്റുമായി മനോരമയ്ക്കൊപ്പം നാലാം സ്ഥാനം പങ്കിട്ടു. സംപ്രേഷണം ആരംഭിച്ച് രണ്ടുവർഷം തികയാത്ത ‘ന്യൂസ് മലയാളം’ ചാനലിനോടാണ് രണ്ടുകൂട്ടരുടെയും മത്സരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാധ്യമ മേഖലയിലെ കുലപതികളായ ഈ രണ്ടു ചാനലുകളെയും അട്ടിമറിച്ച്‌ കഴിഞ്ഞയാഴ്ച നാലാം സ്ഥാനത്ത് എത്തിയ ന്യൂസ് മലയാളത്തിന് ആ മുന്നേറ്റം നിലനിർത്താനായില്ല. 33 പോയിൻ്റുമായി അവർ അഞ്ചാം സ്ഥാനത്തേക്ക് വീണു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെട്ട ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വാർത്തകളിലൂടെ കുതിച്ചുകയറിയ ചാനലിന് പക്ഷെ അത് നിലനിർത്താനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക