രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായി എണ്ണ കമ്ബനികള്‍ പ്രഖ്യാപിച്ചു.ആഗസ്റ്റ് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്ബനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

അതേ സമയം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കമ്ബനികള്‍ അറിയിച്ചു. കഴിഞ്ഞ മാസവും എണ്ണ വിപണന കമ്ബനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ ഉണ്ടായത്. ഇത് പ്രകാരം ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില ഇന്ന് മുതല്‍ 1580 രൂപയായിരിക്കും. കേരളത്തില്‍ കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നും എണ്ണക്കമ്ബനികള്‍ അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക