ലണ്ടന്‍ തെരുവിലൂടെ കൂളായി നടന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.ലണ്ടനിലൂടെ നടക്കുന്ന ദുബൈ ഭരണാധികാരിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ദുബൈ കിരീടാവകാശിയ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മറ്റ് രാജകുടുംബാംഗങ്ങള്‍ എന്നിവരും ലണ്ടന്‍ തെരുവിലൂടെ നടന്ന് നീങ്ങുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഗ്ലോബല്‍ ചാമ്ബ്യന്‍സ് അറേബ്യന്‍ ടൂറില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാജകുടുംബം ലണ്ടനിലെത്തിയത്.
ഔദ്യോഗിക വേഷങ്ങളില്ലാതെ ടീഷര്‍ട്ടും പാന്‍റും ധരിച്ച് അംഗരക്ഷകര്‍ക്കൊപ്പം ദുബൈ ഭരണാധികാരി നടക്കുമ്ബോള്‍ നിരവധി ആളുകള്‍ അദ്ദേഹത്തിനൊപ്പം ചിത്രമെടുക്കാന്‍ അടുത്തെത്തുന്നതും വീഡിയോയിലുണ്ട്. എല്ലാവരോടും വളരെ സ്നേഹത്തോടെ അദ്ദേഹം സംസാരിക്കുന്നുമുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലടക്കം ഇതിന്‍റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.
ഏറ്റവും മികച്ച അറേബ്യൻ കുതിരകളും അവയുടെ നടത്തിപ്പുകാരും ലോക ചാംപ്യൻഷിപ്പ് കിരീടം നേടാൻ പരസ്പരം മത്സരിക്കുന്ന വേദിയാണ് ഗ്ലോബല്‍ ചാംപ്യൻസ് അറേബ്യൻ ടൂർ. ഇതാദ്യമായിട്ടാണ് ലണ്ടനില്‍ ഗ്ലോബല്‍ ചാംപ്യൻസ് അറേബ്യൻ ടൂർ നടക്കുന്നത്. ഓഗസ്റ്റ് 14ന് ആരംഭിച്ച നാല് ദിവസത്തെ ഇവന്റിന് റോയല്‍ ഹോസ്പിറ്റല്‍ ചെല്‍സിയാണ് ആതിഥേയത്വം വഹിക്കുന്നത്.





