സംവിധായകൻ നിസാർ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം.
1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി ‘ത്രീ മെൻ ആർമി’ എന്ന ചിത്രം സംവിധാനം ചെയ്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തില്‍, കായംകുളം കണാരൻ, താളമേളം, ഡാൻസ്,ഡാൻസ്,ഡാൻസ്, മേരാം നാം ജോക്കർ, ആറു വിരലുകള്‍, ടൂ ഡേയ്സ് തുടങ്ങീ ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്യുകയുണ്ടായി.
2018 ല്‍ പുറത്തിറങ്ങിയ ‘ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ’ എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക









