കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി. ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകളിലെ താല്‍ക്കാലിക വിസിമാരുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജി പരിഗണിക്കവെയായിരുന്നു വിമർശനം.ഗവർണർ എന്തിനാണ് സ്തംഭനാവസ്ഥ സൃഷ്ടിക്കുന്നതെന്ന് ചോദിച്ച സുപ്രീം കോടതി സ്ഥിരം വിസി നിയമനത്തിന് സർക്കാരിന് അ‌ഞ്ചംഗ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കാമെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ യുജിസി ചട്ടമനുസരിച്ചുമാത്രമേ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കാൻ സാധിക്കൂ എന്ന് അറ്റോർണി ജനറല്‍ കോടതിയെ അറിയിച്ചു. സെർച്ച്‌ കമ്മിറ്റിയുടെ കാര്യത്തില്‍ എന്തിനാണ് തർക്കമെന്നും കോടതി ചോദിച്ചു. തർക്കം ഒഴിവാക്കിയില്ലെങ്കില്‍ അഞ്ചംഗ കമ്മിറ്റിയെ കോടതി നിയോഗിക്കുമെന്ന് ജസ്റ്റിസ് പർദ്ദിവാല വ്യക്തമാക്കി. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നാല് പേരുകള്‍ വീതം കൈമാറാനും ശേഷം കോടതി സെര്‍ച്ച്‌ കമ്മറ്റിയെ നിയമിക്കും എന്നുമാണ് അറിയിച്ചിട്ടുള്ളത്. നാളെ കേസ് വീണ്ടും പരിഗണിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവർണർ ഏകപക്ഷീയമായാണ് താല്‍ക്കാലിക വിസിമാരെ നിയമിച്ചതെന്നും ഇത് ചട്ടവിരുദ്ധമായതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നുമാണ് കേരളം നല്‍കിയ ഹർജിയില്‍ പറയുന്നത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിന് വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചത്. നിലവിലെ ഗവർണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സർക്കാർ വാദിച്ചു.

കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റല്‍ സർവകലാശാല വിസിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ നേരത്തെ ഗവർണർ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അന്ന് സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികള്‍ ഉടൻ തുടങ്ങണമെന്ന് സുപ്രീംകോടതി കർശന നിർദ്ദേശം നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക