മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ്ങില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് വന്‍ മുന്നേറ്റം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വാര്‍ത്താ ചാനലിന്റെ റേറ്റിങ്ങ് പട്ടികയില്‍ ഏഷ്യാനെറ്റ് ന്യൂസിന് രണ്ടാം സ്ഥാനമാണ്. ട്വന്റിഫോര്‍ ന്യൂസാണ് മൂന്നാം സസ്ഥാനത്തുള്ളത്.

മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് റിപ്പോര്‍ട്ടറിന്റെ മുന്നേറ്റം. 191 പോയിന്റുകള്‍ സ്വന്തമാക്കിയാണ് റിപ്പോര്‍ട്ടര്‍ ടിവി 29-ാം ആഴ്ചയില്‍ ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 153 പോയിന്റുകളാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള ട്വന്റിഫോര്‍ ന്യൂസിന്റെ റേറ്റിങ് 125 ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണക്കുകളില്‍ 61 പോയിന്റുമായി മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തും 58 പോയിന്റുമായി മനോരമ ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. 42 പോയിന്റുമായി കൈരളി ന്യൂസ് ആറാമതും 33 പോയിന്റുമായി ന്യൂസ് മലയാളം ഏഴാം സ്ഥാനത്തുമാണളളത്.എട്ടും ഒന്‍പതും സ്ഥാനങ്ങള്‍ യഥാക്രമം ന്യൂസ് 18 കേരള(19), മീഡിയ വണ്‍(13) എന്നീ ചാനലുകളാണ്.

ബാര്‍ക്ക് റേറ്റിങ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. നേരത്തെ നാല് ആഴ്ചകളിലെ ആവറേജ് പോയിന്റുകളാണ് ബാര്‍ക്ക് കണക്കായിരുന്നത്. അതില്‍ മാറ്റം വരുത്തി ഇപ്പോള്‍ ഓരോ ആഴ്ചയിലേയും കണക്കുകളാണ് പുറത്തുവിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക