അയല്‍വാസിയുടെ അസഭ്യവർഷത്തില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി പരാതി. വെങ്ങാനൂർ നെല്ലിവിള ഞെടിഞ്ഞിലില്‍ സ്വദേശിയായ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ (18) യെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീ അസഭ്യംപറഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാർ പരാതി നല്‍കി.

അയല്‍ക്കാരിയുടെ മകൻ അടുത്തിടെ രണ്ടാമത് വിവാഹംകഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയുംചെയ്തു. ഇക്കാര്യത്തില്‍ ഇവരെ സഹായിച്ചെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതെന്നാണ് സമീപവാസികള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് കടുത്ത മാനസികസമ്മർദത്തിലായിരുന്ന പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു. സംഭവ സമയത്ത് അനുഷയും അസുഖ ബാധിതനായ മുത്തച്ഛനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അയല്‍വാസിയുടെ അസഭ്യവർഷത്തില്‍ മനംനൊന്ത് കുട്ടി മുകളിലെ നിലയിലേക്ക് പോയി വാതില്‍ വലിച്ചടതുകണ്ട മുത്തച്ഛൻ സംശയം തോന്നി സമീപത്തെ വയലിലുണ്ടായിരുന്നവരെ വിളിച്ച്‌ പറഞ്ഞതോടെ, ഇവർ എത്തി വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അനുഷയെ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.

പിന്നാലെ വീട്ടുകാർ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധനുവച്ചപുരം ഐടിഐയില്‍ പ്രവേശനം നേടിയ അനുഷയ്ക്ക് ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. വിഴിഞ്ഞം പെലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് സംസ്കരിക്കും. സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീക്കെതിരെ പരാതി അറിയിച്ചിട്ടുണ്ടെന്നും വിശദമായി അന്വേഷിച്ച്‌ തുടർ നടപടികള്‍ സ്വീകരിക്കുമെന്നും വിഴിഞ്ഞം പെലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക