യമൻ പൗരൻ തലാലിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ജലസംഭരണിയിൽ സൂക്ഷിച്ച കേസിൽ ജയിലിൽ വധശിക്ഷ കാത്തുകഴിയുകയാണ് പാലക്കാട്ടുകാരിയായ നഴ്സ് നിമിഷപ്രിയ. മലയാളി നഴ്സിന്റെ മോചനത്തിനുള്ള ശ്രമങ്ങള് ശക്തമായി നടന്നുകൊണ്ടിരിക്കെ, കഴുമരം കാത്ത് വിദേശജയിലുകളിൽ ആകെ 49 ഇന്ത്യക്കാർ കഴിയുന്നതായി റിപ്പോർട്ട്. യമനെക്കൂടാതെ യുഎഇ, സഊദി അറേബ്യ, മലേഷ്യ, കുവൈത്ത്, ഇന്തോനേഷ്യ, ഖത്തർ, അമേരിക്ക എന്നിവിടങ്ങളിലാണ് ഇന്ത്യക്കാർ വശധിക്ഷയും കാത്തുകഴിയുന്നത്.
ആകെ എട്ട് രാജ്യങ്ങളിലായി 49 ഇന്ത്യക്കാരാണ് ഇത്തരത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതെന്നും കണക്കുകൾ പറയുന്നു. കൂടുതൽ പേരും കഴുമരംകാത്ത് ജയിലിൽ കഴിയുന്നത് ഗൾഫ് നാടുകളിലാണ്. ഇതില് യുഎഇയാണ് ഏറ്റവും മുന്നിൽ. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല് ഇന്ത്യക്കാർ വസിക്കുന്ന യുഎഇയിൽ 25 പൗരന്മാരാണ് ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത്. തൊട്ടുപിന്നില് സൗദി അറേബ്യയാണ്. 11 ഇന്ത്യക്കാരാണ് സൗദി ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത്.
രാജ്യം തിരിച്ചുള്ള വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ പട്ടിക
- യുഎഇ: 25
- സൗദി അറേബ്യ: 11
- മലേഷ്യ: 6
- കുവൈത്ത്ഃ 3
- ഇന്തോനേഷ്യ: 1
- ഖത്തർ:1
- യുഎസ്‌എ: 1
- യെമൻ:1
- ഇന്ത്യ7 നഴ്സ് നിമിഷ)















