മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരൻ എ.കെ. ജോണ്‍ (75) അന്തരിച്ചു. ഹൈക്കോടതി ഗവ പ്ലീഡർ, കെഎസ്‌എഫ്‌ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കോൺസൽ, മുട്ടം സഹകരണ ബാങ്ക് ഭരണാസമിതി അംഗം എന്നി നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജേർളി ജോണ്‍, മകൻ: ജോസഫ് ജോണ്‍ (യുകെ), മരുമകള്‍: എലിസബത്ത് ജോണ്‍ (യു.കെ.).

മറ്റു സഹോദരങ്ങള്‍: എ.കെ. തോമസ് പാലാ (റിട്ടയേർഡ് സഹകരണ രജിസ്റ്റാർ), മേരിക്കുട്ടി ദേവസ്യ, എ.കെ. ജോസ് (റിട്ടയർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മഹാരാഷ്ട്ര ഇലക്‌ട്രിസിറ്റി ബോർഡ്), പരേതരായ സിസ്റ്റർ ഇൻഫന്റ് ട്രീസ, റോസമ്മ കുര്യൻ കോളുതറ, കൊച്ചുറാണി തോമസ്. സംസ്കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് ചേർത്തല മുട്ടം സെന്റ് മേരിസ് ദേവാലയ സെമിത്തേരിയില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക