വളരെ കുറച്ച്‌ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ഷീലുവിന് സാധിച്ചിട്ടുണ്ട്. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച്‌ പിന്നീട് നിരവധി സിനിമകളില്‍ നായികയായും മറ്റും അഭിനയിച്ച്‌ ശ്രദ്ധനേടാൻ ഷീലുവിനായി. 2013 മുതല്‍ സിനിമാ രംഗത്ത് സജീവമായ താരം ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷീലു വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു.കഴിഞ്ഞ ഇടയ്ക്കാണ് താരം മുംബൈയില്‍ പുതിയ ആഡംഭര വീട് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ വീടുകള്‍ എല്ലാം വിറ്റിരിക്കുകയാണ് എന്ന് പറഞ്ഞിരിക്കുകയാണ് നടി. മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ അബാമിന്റേതായി പുറത്തുവന്നിട്ടുട്ടെങ്കിലും കഴിഞ്ഞ കുറച്ച്‌ സിനിമകളുടെ പരാജയം കാരണം പല വസ്തുക്കളും പണയത്തിലാണെന്നാണ് നടി ഷീലു എബ്രഹാം പറയുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമും ഭർത്താവും തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അബാമിന്റെ ഏറ്റവും പുതിയ സിനിമയായ രവീന്ദ്ര നീ എവിടെ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജിന്റർ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കടങ്ങളുടെ കാര്യം ഷീലു വ്യക്തമാക്കിയത്. ഇനി അങ്ങോട്ട് സിനിമ ചെയ്യുമോ എന്ന് ഈ സിനിമയോട് കൂടി തീരുമാനിക്കും. ബ്രോ പാപ്പരായി. ഈ നില്‍ക്കുന്ന ഹോട്ടല്‍ ഇതിന് മുൻപ് നമ്മള്‍ ഷൂട്ട് ചെയ്ത ഹോട്ടല്‍ അങ്ങനെ പലതും പണയത്തിലാണ്. ഇത്ര കാലം പൊട്ടിയ ഗുണ്ടുകള്‍ ഇതെല്ലാം വെച്ചിട്ടായിരുന്നു ഓടിയത്. എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. നാട്ടിലുണ്ടായിരുന്ന വീട് എല്ലാം പണയത്തിലാണ്. പുതിയ സിനിമയില്‍ അഭിനയിച്ചവർക്കാർക്കും ഇതുവരെ പൈസ നല്‍കിയിട്ടില്ല. ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്.

ഇനി രണ്ട് ഹോട്ടല്‍ കൂടി പണയം വയ്ക്കാനുണ്ട്. ഇഡിക്കൊക്കെ അറിയാം മൊത്തം പണയമാണെന്ന്. പണ്ട് അന്നദാനമൊക്കെ നടത്തിയിരുന്നു. ഇപ്പോള്‍ അന്നം കൊടുക്കാൻ കാശില്ലാതായതോടെ അത് നിർത്തി അവരോട് അന്നം മേടിക്കുന്ന അവസ്ഥയായി. രണ്ട് സിനിമ പൊട്ടി. അതോടെ അന്നദാനമൊക്കെ നിർത്തി. നമുക്കുള്ള അന്നം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. അതിനാണ് ഈ പടം എടുത്തത്. ഇത് പൊട്ടിയാല്‍ അന്നമെല്ലാം മുട്ടും. വീടൊക്കെ വിറ്റു. ബാഡ് ബോയ്സ് ഇറങ്ങിയതോടെ അത് വിറ്റ് വാടക വീട്ടിലേക്ക് മാറി. ഇത് അതിനുമുന്നേ എടുത്തുവച്ച പടമായിരുന്നു. മൊത്തം ദാരിദ്ര്യമാണെന്നേ. ആദ്യം നിർമ്മിച്ച സിനിമ പരാജയപ്പെട്ടപ്പോള്‍ വീണ്ടും സിനിമ നിർമ്മാണത്തിലേക്ക് തന്നെ വരാൻ കാരണം ആ പോയ കാശ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം ആയിരുന്നു. ഒന്നര കോടി രൂപയാണ് ഒറ്റയടിക്ക് നഷ്ടം വന്നത്. അന്നത്തെ കാലത്ത് ഒന്നര കോടി എന്ന് പറയുന്നത് വലുതാണ്. ആ പ്രോജക്ടിന് ഒന്നര കോടി ആയിരുന്നു ആയത്.

ആ ഒന്നര കോടിയും പോയി. ആ പോയ പൈസ തിരിച്ചു പിടിക്കണം എങ്കില്‍ വേറെ ഒരു ബിസിനസില്‍ നിന്നും പെട്ടെന്ന് പറ്റില്ലായിരുന്നു. ലാഭം വന്നാല്‍ പെട്ടെന്ന് പൈസ വരാൻ പറ്റുന്നത് സിനിമ തന്നെയാണ്.അങ്ങനെയാണ് ഞങ്ങള്‍ ഷീ ടാക്‌സി എന്ന സിനിമ ചെയ്യുന്നത്. അതും ഞങ്ങള്‍ക്ക് നഷ്ടം തന്നെ ആയിരുന്നു. സിനിമ വിജയം ആയിരുന്നു. ചിലവ് കൂടുതല്‍ ആയിരുന്നു. രണ്ടര കോടിയില്‍ തുടങ്ങിയ സിനിമ നാലുകോടിയില്‍ ആണ് നിന്നത്. കൂർഗ് ഉള്‍പ്പടെ കുറെ സ്ഥലങ്ങളില്‍ ഒപരുപാട് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു, അത് ഞങ്ങള്‍ തുടക്കക്കാർ ആയതുകൊണ്ട് സംഭവിച്ചതാണ്. പിന്നെ അങ്ങോട്ട് എക്‌സ്പീരിയൻസ് വരുന്നത് അനുസരിച്ച്‌ നമ്മള്‍ നിയന്ത്രിക്കാൻ തുടങ്ങും. ഇവിടെ വച്ച്‌ മതി എന്ന് ഞങ്ങള്‍ പറഞ്ഞാല്‍ അത്രേയുള്ളു എന്നാണ് ഷീലു പറഞ്ഞത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ എന്നിവരായിരുന്നു അഭിമുഖത്തില്‍ ഷീലു എബ്രഹാമിന്റെ ഒപ്പം ഉണ്ടായിരുന്നത്. തള്ള് എന്നായിരുന്നു ധ്യാനിന്റെ മറുപടി. അതേസമയം തനിക്കറിയാവുന്നത് വെച്ച്‌ അബാമിന്റെ 2 പടങ്ങള്‍ ഒഴികെ മറ്റ് സിനിമകള്‍ക്ക് ലാഭമില്ലെന്ന് അനൂപ് മേനോൻ പറഞ്ഞു.

നീ ഇപ്പോളല്ലെ വരുന്നത്. ഞാൻ കമ്ബനിയുടെ ആർട്ടിസ്റ്റാണ്. ഷീ ടാക്‌സി, കനല്‍, മരട്, ഇപ്പോള്‍ ഇത് അങ്ങനെ നാല് സിനിമകളായി എന്ന് അനൂപ് മേനോനും പറഞ്ഞു. താനും 4 സിനിമകള്‍ അബാമിനൊപ്പം ചെയ്‌തെന്ന് ധ്യാനും അഭിമുഖത്തില്‍ പറഞ്ഞു.രവീന്ദ്രാ നീ എവിടെയുടെ തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ്‌ കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ കൃഷ്ണ പൂജപ്പുരയാണ്. ബി കെ ഹരിനാരായണൻറെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച്‌ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.മുമ്ബൊരു അഭിമുഖത്തില്‍ തന്റെ വീട്ടിലെ ആഢംബര സൗകര്യങ്ങളെ ഷീലു പറഞ്ഞതും വാർത്തയായിരുന്നു. ഞാൻ വലിയ ഷോപ്പിംഗ് ക്രെയിസുള്ളയാളല്ല. സാരികളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

ഒസിഡിയുള്ളയാളാണ് ഞാൻ. സാധനങ്ങള്‍ കറക്ടായി വെക്കണം. അല്ലെങ്കില്‍ എനിക്ക് ഭയങ്കര ദേഷ്യം വരും. ഞാൻ അധികം തുണികള്‍ വാങ്ങാൻ പോകാറില്ല. അതെന്തുകൊണ്ടാണെന്ന് പറയുമ്ബോള്‍ ആള്‍ക്കാർ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. കടയില്‍ പോയി റെഡിമെയ്ഡ് സാധനങ്ങള്‍ വാങ്ങുമ്ബോള്‍ അത് നമ്മള്‍ ഇട്ടുനോക്കണം. അത് ഒരുപാട് പേർ ഇട്ടുനോക്കിയിട്ട് വെച്ചതായിരിക്കും. അപ്പോള്‍ എന്റെ മനസിലത് ഇങ്ങനെ വരും. അപ്പോള്‍ എനിക്ക് കഴുത്തിലൊക്കെ ചൊറിയാൻ തുടങ്ങും.എന്റെ മൈൻഡിലെ പ്രശ്‌നമാണത്. അതുകൊണ്ട് ഡ്രസ് എടുക്കാൻ പോകുകയാണെങ്കില്‍ പ്രിപെയ്ഡായിരിക്കും. വന്നയുടൻ കുളിക്കും. വാങ്ങിയ വസ്ത്രങ്ങളും കഴുകും. അല്ലെങ്കില്‍ ഡ്രൈ ക്ലീനിങിന് കൊടുക്കും’ എന്നും താരം പറയുന്നു. മാത്രമല്ല, തന്റെ വീട്ടിലെ ജിമ്മും, തിയേറ്ററും, വാഡ്രോബ്‌സുമൊക്കെ ആ പരിപാടിയുടെ അവതാരകയായ എലീനയ്ക്ക് നടി കാണിച്ചുകൊടുത്തു.

മമ്മൂക്കയുടെ കൂടെ മൂന്ന് സിനിമകള്‍ ചെയ്തു. ഭയങ്കര ഫ്രണ്ട്‌ലി ആയിട്ടുള്ള ആളാണ് മമ്മൂക്ക. പുറമെ കാണുമ്ബോള്‍ ഭയങ്കര ജാഡയായിട്ടൊക്കെ തോന്നും എന്നും ശീലു പറഞ്ഞു.മാത്രമല്ല, പുറത്തുപോകാൻ മടിയുള്ള ആളാണ് താനെന്നും ഷീലു കൂട്ടിച്ചേർത്തു. ശീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിർമാതാവ് ഭർത്താവായ എബ്രഹാം മാത്യുവാണ്. പിറന്നാള്‍ സമ്മാനമായി ഭർത്താവ് എബ്രഹാം ഷീലുവിന് മിനി കണ്‍ട്രിമാൻ എന്ന വാഹനം സമ്മാനിച്ചതും വൈറലായിരുന്നു. പുതിയ വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ശീലു ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ വിപണിയില്‍ ഏകദേശം 42 ലക്ഷം മുതല്‍ 46 ലക്ഷം വരെയാണ് മിനി കൂപ്പർ കണ്ട്രിമാന്റെ എക്‌സ്‌ഷോറൂം വില. കൊച്ചിയിലെ മിനി ഡീലർപ്പില്‍ നിന്നാണ് പുതിയ വാഹനം ശീലു സ്വന്തമാക്കിയത്.

കുറച്ച്‌ ഓർത്തഡോക്സായ ഒരു കുടുംബത്തില്‍ വളർന്നതുകൊണ്ടുതന്നെ അഭിനയമോഹമൊന്നും ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ല. കുട്ടിക്കാലംതൊട്ട് നൃത്തം പഠിച്ചിരുന്നു. അതിന് സ്‌കൂള്‍ കലോത്സവങ്ങളിലൊക്കെ സമ്മാനങ്ങള്‍ കിട്ടി. ഒരിക്കല്‍ ഒരു മലയാള മാസികയുടെ കവർച്ചിത്രമായി എന്റെ ഫോട്ടോ വന്നു. അതോടെ സീരിയലില്‍നിന്നും സിനിമയില്‍നിന്നും നിരവധി ക്ഷണങ്ങള്‍ വന്നു. അപ്പോഴാണ് അഭിനയത്തെക്കുറിച്ച്‌ ആദ്യമായി ചിന്തിക്കുന്നത്. എന്നാല്‍ പഠനം പാതിവഴിയിലുപേക്ഷിച്ച്‌ അഭിനയത്തിന് പോകാൻ മാതാപിതാക്കള്‍ സമ്മതിച്ചില്ല. അതോടെ അഭിനയമോഹം വേരോടെ പിഴുതുകളഞ്ഞു. എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു നഷ്ടബോധം ഉണ്ടായിരുന്നു.വിവാഹശേഷം ആകസ്മികമായി വീണ്ടും സിനിമാ ഓഫർ വന്നപ്പോള്‍ അത് വിട്ടുകളയാതെ ഉപയോഗിച്ചു. അഭിനേതാവാകാൻ കൊതിച്ച പത്താംക്ലാസ് വിദ്യാർഥിനി വീണ്ടും പിറവിയെടുത്തു. സിനിമയിലേക്ക് വരാൻ വൈകിപ്പോയി എന്ന് ആദ്യ സിനിമകള്‍ ചെയ്യുന്ന സമയത്ത് തോന്നിയിരുന്നു. എന്നാല്‍ എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞപോലെ കൃത്യമായ സമയത്താണ് അഭിനയം തേടിവന്നതെന്ന് ഇപ്പോള്‍ കരുതുന്നു. അതുകൊണ്ട് ഹാപ്പിയാണെന്നാണ് നടി പറഞ്ഞത്.

താരത്തിന്റെ മുഖചിത്രം ആകസ്മികമായി പ്ലസ് ടുവിന് പഠിക്കുമ്ബോഴാണ് ഒരു ആഴ്ച പതിപ്പില്‍ അച്ചടിച്ച്‌ വന്നത്. ചേട്ടന്റെ കോളേജിലെ ഒരു പരിപാടിയ്ക്ക് പോയപ്പോഴായിരുന്നു തന്നെ കണ്ട് ചിത്രമെടുക്കാൻ ക്ഷണിക്കപ്പെടുകയായിരുന്നു. അന്ന് ചിത്രത്തിനൊപ്പം എന്റെ വിലാസം നല്‍കിയിരുന്നു. വളരെ അധികം സ്ട്രിക്‌ട് കൂടിയായ അച്ഛനോട് അഭിനയം എന്ന മോഹം പറയാൻ തന്നെ താരത്തിന് പേടിയാണ്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. അത് കൊണ്ട് തന്നെ നിരവധി വേദികളില്‍ താരം നൃത്തം അവതരിപ്പിച്ചിരുന്നു. തുടർന്നാണ് ഷീലു നഴ്സിങ് പഠിക്കാനായി ഞാൻ ഹൈദരാബാദിലേക്ക് ചേക്കേറിയത്. സിസ്റ്റർമാർ നടത്തുന്ന കോളേജായിരുന്നതിനാല്‍ തന്നെ അവിടെയും നൃത്ത വേദികളില്‍ താരം സജീവമായി.

പിന്നാലെ നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയതിയോടെ കുവൈത്തിലേക്ക് നഴ്സായി ചേക്കേറി. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള ഏതെങ്കിലും ആളെ വിവാഹം കഴിച്ച്‌ അങ്ങോട്ടോക്ക് പോവുന്നതാണ് എന്റെ ഭാവിയെന്നാണ് താരം കരുതിയിരുന്നത്. എന്നാല്‍ അതല്ല ഷീലുവിനെ തേടി എത്തിയതും. ബിസിനസുകാരനായ എബ്രഹാം മാത്യുവിനെ ആ സമയത്താണ് ഷീലു പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലേയ്ക്ക്. പിന്നാലെ വീട്ടുകാരുടെ അനുവാദത്തോടെ ഉള്ള വിവാഹവും. വിവാഹത്തിന് പിന്നാലെ ബിസിനസുകാരന്റെ ഭാര്യ, അമ്മ, കുടുംബിനി എന്നീ റോളുകള്‍ ഗംഭീരമാക്കുകയാണ് താരം ചെയ്തത്. ഇവർക്ക് രണ്ട് മക്കള്‍ ഉണ്ട്. അങ്ങനെ ഇരിക്കെയാണ് നൃത്തത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചു തുടങ്ങിയത്. തുടർന്ന് സിനിമ നിർമാണ മേഖലയിലേക്കും ചുവട് വച്ചു. അബാം മൂവീസ് എന്ന പേരില്‍ ഒരു ബാനർ തുടങ്ങി.മോഡലുകളെ അതിന് വേണ്ടി ഒരു പരസ്യ ചിത്രം ചെയ്യാൻ അന്വേഷിച്ചപ്പോഴാണ് ഭർത്താവില്‍ നിന്നും ഒരു ചോദ്യം എത്തുന്നത്. നിനക്ക് അങ്ങ് അഭിനയിച്ചാല്‍ പോരെ എന്ന്. അങ്ങനെയാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.

സ്വന്തം കമ്ബനിയിലൂടെ വർഷങ്ങള്‍ക്ക് മുൻപ് അവസരം കിട്ടിയിട്ടും നഷ്ടമായത് താരത്തിന് തിരികെ കിട്ടി. സിനിമയിലെത്തിയപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും മോശമായി പെരുമാറി. സുഹൃത്ത് ബന്ധങ്ങള്‍ തകരാൻ സിനിമ കാരണമായിയെന്നും ഷീലു പറയുന്നു. വീട്ടുകാരും ആദ്യം എതിർത്തു.സിനിമ മോശം ഫീല്‍ഡാണ്, അതിലേക്കു പോയപ്പോള്‍ നീയും മോശമായി. ഭർത്താവുമായുള്ള ബന്ധം മോശമായതു കൊണ്ടാണ് നീ ഈ പണിക്കു പോയത്. ഇങ്ങനെയാണ് സുഹൃത്തുക്കള്‍ പറഞ്ഞതെന്നും നടി പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക