ഏറെ പ്രതീക്ഷയോടെ വന്ന് തിയേറ്ററില്‍ വേണ്ടവിധത്തില്‍ പ്രദർശനം നടത്താൻ കഴിയാതെ പോയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ-മോഹൻലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍, മരക്കാർ അറബിക്കടലിന്റെ സിംഹം പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല.

ഇപ്പോഴിതാ, ഈ സിനിമ ഒരു പരാജയമല്ലെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള പറയുന്നു. മലയാളം ഫിലിം ഇൻഡസ്ട്രിയില്‍ ഇതിന് മുൻപ് 20 കോടിക്ക് മുകളില്‍ ചിലവില്‍ ഒരു പടം വന്നിട്ടില്ലെന്നും ആ സിനിമയ്ക്ക് വന്നിരിക്കുന്ന നഷ്ടം വെറും അഞ്ച് കോടിയാണെന്നും സന്തോഷ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിള ഇക്കാര്യം പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മരക്കാർ ഒരു പരാജയ സിനിമയല്ല, 89-92 കോടി രൂപ വരെ ചിലവായ പടമാണ്. മലയാളം ഇൻഡസ്ട്രിയില്‍ അതിന് മുൻപ് എനിക്ക് തോന്നുന്നില്ല 20 കോടിക്ക് മുകളില്‍ ഒരു പടം വന്നിട്ടുണ്ടെന്. ആ സിനിമയ്ക്ക് വന്നിരിക്കുന്ന നഷ്ടം വെറും അഞ്ച് കോടിയാണ് അപ്പോള്‍ ബഡ്ജറ്റിന്റെ അഞ്ച് ശതമാനം പോലും നഷ്ടം ഉണ്ടായിട്ടില്ല. അങ്ങനെ നോക്കിയാല്‍ മരയ്ക്കാർ നഷ്ടമല്ല, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് മോഹൻലാല്‍ ആണ്.

സുനില്‍ ഷെട്ടി, പ്രഭു, അശോക് സെല്‍വൻ ഇവരൊക്കെ പ്രിയദർശൻ ആയി ഒരു നല്ല ബന്ധമുള്ളതുകൊണ്ട് കുറച്ച്‌ പൈസയെ വാങ്ങിയുള്ളൂ’, സന്തോഷ് കൂട്ടിച്ചേർത്തു.അതേസമയം, വമ്ബൻ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രത്തിന് നേരെ നിരവധി വിമർശനങ്ങള്‍ ഉയർന്നിരുന്നു. ആന്റണി പെരുമ്ബാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവഹിച്ചു. സംഗീതം റോണി റാഫേല്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക