വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ ഇക്കൊല്ലവും 12 പൈസ അടുത്തവർഷവും കൂട്ടി ജനങ്ങളെ ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി നേടിയെടുക്കുന്നത് പ്രതിവർഷം 500 കോടിയിലേറെ അധിക വരുമാനമാണ്.
കെ.എസ്.ഇ.ബിയില്‍ സർക്കാർ അനുമതിയില്ലാതെ കനത്ത ശമ്ബള പരിഷ്കരണവും പെൻഷനും നടപ്പാക്കി, അതിന്റെ ബാദ്ധ്യത ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ആക്ഷേപം.
-->
2016ലും 21ലും കെ.എസ്.ഇ.ബി സർക്കാരിന്റെ അനുവാദമില്ലാതെ ശമ്ബളം വർദ്ധിപ്പിച്ചു. രാജ്യത്ത് ഒരു കമ്ബനിക്കും ജീവനക്കാർക്ക് പെൻഷൻ കൊടുക്കേണ്ട ബാദ്ധ്യതയില്ല. പക്ഷേ, കെ.എസ്.ഇ.ബിയില്‍ പെൻഷൻ നല്‍കണം.
കെ.എസ്.ഇ.ബിയുമായി മറ്റ് ഏതെങ്കിലും സർക്കാർ സർവീസിനെ താരതമ്യം ചെയ്താല്‍ കൂടുതല്‍ ശമ്ബളം ലഭിക്കുന്ന വൈദ്യുത ബോർഡിലായിരിക്കും. ശമ്ബളം കൂടുന്നതിനൊപ്പം റിസ്‌ക് അലവൻസും ലഭിക്കും. ഓഫീസ് ജോലി ചെയ്യുന്നവർക്ക് പോലുമുണ്ട് റിസക് അലവൻസ്. ഇതിനെല്ലാമുള്ള പണം കണ്ടെത്തുന്നത് ജനങ്ങളെ പിഴിഞ്ഞാണ്.
നിരക്ക് വർദ്ധനയോടെ കെ.എസ്.ഇ.ബി.ക്ക് ഇക്കൊല്ലം മാത്രം 500കോടി അധികവരുമാനം കിട്ടും. അടുത്ത വർഷം 700 കോടി അധികമായി കിട്ടും. ഇതൊന്നും പോരാ വർഷം തോറും 800കോടി അധികം കിട്ടുന്ന തരത്തിലായിരിക്കണം നിരക്ക് വർദ്ധനവനെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്.
എന്നാല്‍ 2026-27 വർഷത്തില്‍ നിരക്ക് കൂട്ടാൻ റഗുലേറ്ററി കമ്മീഷൻ അനുവദിച്ചില്ല. കെ.എസ്.ഇ.ബിയുടെ കണക്ക് പ്രകാരം വൈദ്യുതി വിതരണ വലിയ നഷ്ടമുള്ളതാണ്. ഇക്കൊല്ലം 1370.09 കോടി, അടുത്ത വർഷം 1108.03 കോടി, അതിനടുത്ത വർഷം 1065.95കോടി എന്നിങ്ങനെ നഷ്ടമുണ്ടാവുമെന്നാണ് കണക്ക്.
ഈ നിരക്ക് വർദ്ധനവിന് പുറമെ, വേനല്‍ക്കാലത്ത് വൻവില കൊടുത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ജനുവരി മുതല്‍ മെയ് മാസം വരെ യൂണിറ്റിന് 10 പൈസ സമ്മർ താരിഫ് എന്ന പേരില്‍ അധികം ഈടാക്കാനും നീക്കമുണ്ടായിരുന്നു.
ഇതിലൂടെ ഇക്കൊല്ലം 111കോടിയും അടുത്ത വർഷം 233കോടിയും അധികം നേടാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ കമ്മീഷൻ ഇത് അംഗീകരിച്ചില്ല. പല പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള തന്ത്രമാണ് കെ.എസ്.ഇ.ബി പയറ്റുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നു.
ഇടത് സർക്കാർ അധികാരത്തില്‍ വന്നശേഷം തുടരെ മൂന്നാം വർഷവും കറണ്ട് ചാർജ്ജ് കൂട്ടുകയാണ്. ബോർഡിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് പിന്നില്‍.
പുറമെ നിന്ന് വൈദ്യുതി വൻവിലയ്ക്ക് വാങ്ങുന്നതിലാണ് കെ.എസ്.ഇ.ബിക്ക് താത്പര്യം. ഒരു വൈദ്യുത പദ്ധതിയും കൃത്യസമയത്ത് പൂർത്തിയാക്കില്ല. ബോർഡിലെ ജീവനക്കാരുടെ കാര്യക്ഷമതയും കുറവാണെന്നാണ് കേന്ദ്രസർക്കാരിന്റെ റേറ്റിംഗ് വ്യക്തമാക്കുന്നത്.
കേന്ദ്രസർക്കാർ റേറ്റിംഗില്‍ കെ.എസ്.ബിക്ക് മൈനസ് പോയിന്റാണ്. 53 കമ്ബനികളില്‍ 32-ാം സ്ഥാനം മാത്രമുള്ള വൈദ്യുതി ബോർഡിന് ബി മൈനസ് പോയിന്റാണുള്ളത്. കഴിഞ്ഞ വർഷം ഇത് ബിയായിരുന്നു.
എന്നാല്‍ ജീവനക്കാർക്ക് മറ്റൊരു സർവീസിലുമില്ലാത്തത്ര കനത്ത ശമ്ബളവും. ഇതിനെല്ലാമുള്ള പണം കണ്ടെത്തുന്നത് സാധാരണ ഉപഭോക്താക്കളെ പിഴിഞ്ഞാണ്.
തീരെ കുറഞ്ഞ നിരക്കില്‍ ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയുടെ ദീര്‍ഘകാല കരാര്‍ റദ്ദാക്കി പകരം അതിന്റെ ഇരട്ടിയിലേറെ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും വില വര്‍ദ്ധനവിനും കാരണമായതെന്നാണ് ആരോപണം.
പ്രത്യക്ഷത്തില്‍ തന്നെ ഇതില്‍ അഴിമതി വ്യക്തമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വൈദ്യുത ഉല്പാദക കമ്ബനികളുമായി ചേര്‍ന്നുള്ള കള്ളക്കളികളാണ് ഇതിന് പിന്നില്‍. ഈ കൊള്ളയുടെ ഭാരം ജനങ്ങള്‍ ചുമക്കേണ്ട ദുരവസ്ഥയാണുണ്ടായിരിക്കുന്നത്.
യൂണിറ്റിന് 4 രൂപ 15 പൈസ മുതല്‍ 4 രൂപ 29 പൈസ വരെയുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയിട്ട് പകരം 10 രൂപ 25 പൈസ മുതല്‍ 14 രൂപ 30 പൈസ വരെ നല്‍കിയാണ് ഇപ്പോള്‍ കറന്റ് വാങ്ങുന്നത്.
യു.ഡി.എഫ് സര്‍ക്കാരാണ് 2016 ല്‍ വൈദ്യുത ഉല്പാദക കമ്ബനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാറുകളുണ്ടാക്കിയത്. ആര്യാടന്‍ മുഹമ്മദായിരുന്നു അന്ന് വൈദ്യുതി വകുപ്പ് മന്ത്രി.
ആറു കരാറുകളാണ് അന്ന് വിവിധ വൈദ്യുതോല്പാദക കമ്ബനികളുമായി ഉണ്ടാക്കിയത്. ഇതില്‍ 465 മെഗാവാട്ടിന്റെ നാല് കരാറുകളാണ് 2023ല്‍ എല്‍.ഡി.എഫ് സര്‍ക്കാർ റദ്ദാക്കിയത്.
നിസ്സാരമായ സാങ്കേതിക കാരണം പറഞ്ഞ് വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് കരാര്‍ റദ്ദാക്കിയത്. കഴിഞ്ഞ വർഷം 20 പൈസയും മുൻ വർഷം 25 പൈസയുമാണ് വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചത്. ഒരുസർക്കാർ അധികാരത്തിലെത്തിയശേഷം തുടർച്ചയായി മൂന്ന് വർഷവും വൈദ്യുതി നിരക്ക് കൂട്ടുന്നത് ചരിത്രത്തിലാദ്യമാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക