ദേശീയപാതയിലെ തലപ്പാറ വലിയപറമ്ബിന് സമീപം സ്‌കൂട്ടറും കാറും തമ്മിലിടിച്ചതിനെത്തുടര്‍ന്ന് തോട്ടിലേക്ക് തെറിച്ചുവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലപ്പാറ വലിയപറമ്ബിന് സമീപത്തെ ചാന്ത് മുഹമ്മദ് കോയയുടെ മകന്‍ മുഹമ്മദ് ഹാഷിര്‍(22)ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം 6.30-ഓടെയാണ് ആറുവരിപ്പാതയിലെ സര്‍വീസ് റോഡില്‍ അപകടമുണ്ടായത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെയാണ് ഹാഷിറിന്റെ മൃതദേഹം കണ്ടെത്തിയത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഹാഷിര്‍ തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും മൂന്നിയൂര്‍ കിഴക്കന്‍ തോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. ദേശീയ ദുരന്തനിവാരണ സേന, അഗ്‌നിരക്ഷാസേന, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക