കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ സുന്നത്ത് കർമ്മത്തിനായി എത്തിയ രണ്ട് മാസം പ്രായമായ ആണ്‍കുട്ടി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. ചേളന്നൂർ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്ബതികളുടെ രണ്ടുമാസംപ്രായമുള്ള എമില്‍ ആദം ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് കുട്ടിയെ കുടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചത്. ശസ്ത്രക്രിയക്ക് മുമ്ബായി പ്രാഥമികമായി നടത്തിയ ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെത്തുടർന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം.
ഉടൻതന്നെ കുടുംബം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

















