ബെംഗളൂരുവില്‍ സാമ്ബത്തിക തർക്കത്തെ തുടർന്ന് വീടിന് ബന്ധു തീയിട്ടതായി പരാതി. ബെംഗളൂരുവിലെ വിവേക്നഗറില്‍ ജൂലായ് ഒന്നിന് വെെകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ വീടിന് വെളിയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
വെങ്കട്ടരമണിയുടെയും മകൻ സതീഷിന്റെയും ഉടമസ്ഥതയിലുള്ളതാണ് വീട്. ഇവരുടെ ബന്ധുവായ സുബ്രഹ്മണിയാണ് വീടിന് തീയിട്ടതെന്നാണ് ആരോപണം. എട്ടുവർഷങ്ങള്‍ക്ക് മുൻപാണ് വെങ്കിട്ടരമണിയില്‍ നിന്ന് ഇവരുടെ ബന്ധുവായ പാർവതി പണം കടം വാങ്ങിയത്. മകള്‍ മഹാലക്ഷ്മിയുടെ വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പലതവണ ആവർത്തിച്ച് പറഞ്ഞിട്ടും പണം തിരികെനല്‍കാൻ പാർവതി തയ്യാറായില്ല.
അടുത്തിടെ ഒരു വിവാഹ ചടങ്ങില്‍ വെച്ച് വെങ്കട്ടരമണിയും പാർവതിയും കണ്ടുമുട്ടിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ വിവാഹ ചടങ്ങിനിടെ ഇരുവരും തമ്മില്‍ തർക്കമുണ്ടായി. ചടങ്ങില്‍ പാർവതിയെ വെങ്കിട്ടരമണി അപമാനിച്ചെന്നും പരാതിയുണ്ട്. ഇതിന്റെ വെെരാഗ്യത്തില്‍ പാർവതിയും കുടുംബവുമാണ് വീടിന് തീയിട്ടിതെന്ന് പരാതിയില്‍ പറയുന്നു.
അയല്‍വാസികള്‍ ഓടിക്കൂടിയാണ് തീയണച്ചത്. വീടിന്റെ മുൻഭാഗവും ജനലുകളും പൂർണമായും കത്തിനശിച്ചു. ആർക്കും പരിക്കുകളില്ല. വീടിന് തീപിടിച്ചതോടെ സുബ്രഹ്മണി ഓടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















