സഹപാഠിയായ വിദ്യാർത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ചു കയറി സ്വയംഭോഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥിക്ക് ബ്രിട്ടനില്‍ തടവുശിക്ഷ.ഉദ്‍കർഷ് യാദവ് എന്നയാളെയാണ് 14 മാസത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. ഇയാള്‍ നാശമാക്കിയ മൂന്ന് ടെഡി ബിയറിനും കിടക്കവിരിക്കും തുല്യമായ തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.

ന്യൂകാസിലിലെ നോർത്താംബ്രിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയാണ് പ്രതിയായ ഉദ്‍കർഷ് യാദവ്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്താണ് ഇയാള്‍ പെണ്‍കുട്ടിയുടെ മുറിയില്‍ സ്വയംഭോഗം ചെയ്തത്. ഉദ്‍കർഷ് യാദവ് തൻറെ സഹപാഠിയായ ഒരു ബിരുദ വിദ്യാർത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവധിക്കാലത്ത് സഹപാഠി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്‍കർഷ് മുറിയില്‍ അതിക്രമിച്ച്‌ കയറിയത്. ഇതിനായി ഇയാള്‍ ഗേറ്റ്‌സ്‌ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാൻ കഴിയുന്ന ജിം കീ കാർഡ് ഉപയോഗിച്ചു. അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഉദ്കർഷ് മുറിയില്‍ കയറി സ്വംഭോഗം ചെയ്തതായി സഹപാഠിയായ വിദ്യാർത്ഥിനി തിരിച്ചറിയുന്നത്.

തൻറെ കിടക്കവിരിയിലും ടെഡി ബിയറിലും എന്തോ വെളുത്ത വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ജിം കീ കാർഡിലെ ഡാറ്റ പരിശോധിച്ച പെണ്‍കുട്ടി, ഉദ്‍കർഷ് യാദവ് തൻറെ മുറിയില്‍ കയറിയതായി മനസിലാക്കി. ഇതോടെയാണ് ഇയാള്‍ തന്റെ മുറിയില്‍ കടന്നുകയറി സ്വയംഭോഗം ചെയ്തെന്ന് പെണ്‍കുട്ടി മനസ്സിലാക്കിയത്. പിന്നാലെ പെണ്‍കുട്ടി ഉദ്‍കർഷിനെതിരെ കേസ് നല്‍കി. ഡിഎൻഎ ടെസ്റ്റിലൂടെയാണ് അതിക്രമം നടത്തിയത് ഉദ്‍കർഷ് തന്നെയാണെന്ന് കോടതി കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക