അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. 360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നല്‍കും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു അന്താരാഷ്ട്ര വിമാനത്തില്‍ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാല്‍ 1999-ലെ മോണ്‍ട്രിയല്‍ കണ്‍വെൻഷൻ ഉടമ്ബടിയില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. 2009-ല്‍ ഇന്ത്യയും ഈ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അട്ടിമറി സാധ്യത കേന്ദ്ര സർക്കാർ തള്ളി. തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകള്‍ നടത്തിയിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിമാന ദുരന്തത്തില്‍ അന്വേഷണത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളില്‍ തകാറ് കണ്ടെത്തിയിരുന്നു. ഡല്‍ഹി ഹൈദരാബാദ് – വിന്റ്ഷീല്‍ഡിന് കേടുപറ്റിയെന്നും ചൂണ്ടിക്കാണിക്കുന്നു. കൊല്‍ക്കത്ത-മുംബൈ വിമാനത്തില്‍ ഹൈഡ്രോളിക് ഗിയറില്‍ ലീക്കേജ് കണ്ടെത്തി. ചണ്ഡീഗഡിലെ വിമാനത്തിലും ലീക്കേജ് കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക