ശനിയാഴ്ചയാണ് സോന കോംസ്റ്റാറിന്റെ ചെയർമാനും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ അന്തരിച്ചത്. 53 വയസ്സുകാരനായ സഞ്ജയ് കപൂർ ഇംഗ്ലണ്ടിലെ ഗാര്ഡ്സ് പോളോ ക്ലബ്ബില് പോളോ കളിച്ചു കൊണ്ടിരിക്കുമ്ബോള് അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങുകയായിരുന്നു. തൊണ്ടയില് തേനീച്ചയുടെ കുത്തേറ്റ സഞ്ജയിനു ശ്വാസതടസം അനുഭവപ്പെടുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു.
മുൻപ് ഡിസൈനർ നന്ദിത മഹ്താനിയെ സഞ്ജയ് വിവാഹം ചെയ്തിരുന്നു. 2003ല് സഞ്ജയ് കരിഷ്മ കപൂറിനെ വിവാഹം ചെയ്തു. എന്നാല് ആ വിവാഹവും വൈകാതെ പിരിഞ്ഞു. 2016ല് കരിഷ്മയും സഞ്ജയും ഔദ്യോഗികമായി വിവാഹമോചനം നേടി. സമൈറ, കിയാൻ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്ബതികള്ക്കുള്ളത്. 2016 ല് കരിഷ്മയും സഞ്ജയും വിവാഹമോചനം നേടിയ ശേഷം, മുൻ മോഡല് പ്രിയ സച്ച്ദേവിനെ സഞ്ജയ് വിവാഹം കഴിച്ചു. അസറിയാസ് എന്നൊരു മകനാണ് പ്രിയ- സഞ്ജയ് ദമ്ബതികള്ക്കുള്ളത്. പ്രിയയുടെ മുൻ വിവാഹത്തില് നിന്നുള്ള മകള് സഫീറ ചത്വാളിനെയും സഞ്ജയ് കപൂർ ദത്തെടുക്കുകയായിരുന്നു.
10,300 കോടി രൂപയുടെ ആസ്തി:
ഫോബ്സിന്റെ കണക്കുപ്രകാരം, മരണസമയത്ത് സഞ്ജയുടെ ആസ്തി 1.2 ബില്യണ് ഡോളർ (10,300 കോടി രൂപ) ആണ്. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില് 2703-ാം സ്ഥാനത്താണ് സഞ്ജയ് കപൂർ. സഞ്ജയിന്റെ കമ്ബനിയുടെ മൂല്യം 40,000 കോടി രൂപയാണ്.
1997-ല് സുനാജിയുടെ പിതാവ് സുരീന്ദർ കപൂർ സ്ഥാപിച്ചതാണ് സോന കോംസ്റ്റാർ. 2015-ല് അദ്ദേഹത്തിന്റെ മരണശേഷം, സഞ്ജയ് കമ്ബനിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു. ഇന്ത്യ, ചൈന, മെക്സിക്കോ, സെർബിയ, യുഎസ് എന്നിവയുള്പ്പെടെ ഒമ്ബത് രാജ്യങ്ങളില് കമ്ബനിയ്ക്ക് ഫാക്ടറികളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് കാർ കമ്ബനികളില് ഏഴെണ്ണത്തിനും വേണ്ടി ഓട്ടോമൊബൈല് ഭാഗങ്ങള് നിർമ്മിച്ചത് സഞ്ജയുടെ കമ്ബനിയാണ്, കൂടാതെ ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായും സഞ്ജയ് അറിയപ്പെടുന്നു.

















