ആരാണ് ആകാശ് വത്സ എന്ന വ്യക്തി ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കാരണം ഇയാള്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റിലെ ദുരൂഹതയാണ് ആശങ്ക ഉണര്‍ത്തുന്നത്. ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. അഹമ്മദാബാദില്‍ നിന്നും യുകെയിലേക്ക് പറക്കുമ്ബോഴാണ് ഈ വിമാനം അപകടത്തില്‍പ്പെട്ടത്.

ഇതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഇതേ വിമാനം ദല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെട്ടിരുന്നു. അപ്പോഴാണ് ആകാശ് വത്സ എന് എന്ന യാത്രക്കാരന്‍ ഈ വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. അപ്പോള്‍ ഈ വിമാനത്തിലെ എസി വര്‍ക്ക് ചെയ്തിരുന്നില്ലെന്ന് ആകാശ് വത് സയുടെ വീഡിയോ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിനകത്തെ യാത്രക്കാര്‍ മാസിക ഉപയോഗിച്ച്‌ വീശുന്നതിന്റെ വീഡിയോ ആണ് ആകാശ് വത്സ പങ്കുവെച്ചത്. മാത്രമല്ല, വിമാനത്തിനകത്ത് അസാധാരണമായ ഒരു അന്തരീക്ഷമാണ് അനുഭവപ്പെട്ടെന്ന് ആകാശ് വത്സ പറയുന്നു. എന്തുകൊണ്ടാണ് വിമാനത്തിലെ എസി പ്രവര്‍ത്തിക്കാതിരുന്നത് എന്നത് ആശങ്ക ഉളവാക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദല്‍ഹിയില്‍ നിന്നും അഹമ്മദാബാദില്‍ എത്തിയ ശേഷമാണ് ഇതേ വിമാനം പിന്നീട് അഹമ്മദാബാദില്‍ നിന്നും യുകെയിലേക്ക് പറന്നത്. അപ്പോഴായിരുന്നു അപകടം ഉണ്ടായത്. രണ്ട് മണിക്കൂര്‍ മുന്‍പ് വിമാനത്തിനകത്ത് എസി പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ടായിരുന്നു എന്ന രീതിയില്‍ ആകാശ് വത്സ വീഡിയോ പങ്കുവെച്ചതിന് പിന്നിലെ ലക്ഷ്യം എയറിന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയരുന്നു. എന്നെ ബന്ധപ്പെട്ടാല്‍ ഇതേക്കുറിച്ച്‌ കൂടുതല്‍ പറയാമെന്നും ഇയാള്‍ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. വിമാനം അപകടത്തില്‍പ്പെടുത്താനുള്ള അതീവരഹസ്യമായ എന്തെങ്കിലും നീക്കം മണിക്കൂറുകള്‍ക്ക് മുന്‍പേ നടന്നിരുന്നോ എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് ആകാശ് വത്സയുടെ ഈ വീഡിയോ.

വാണ്ടര്‍ലസ്റ്റ് (അലഞ്ഞുതിരിയുന്നതില്‍ ആവേശം കാണുന്നയാള്‍) എന്നാണ് ഇയാള്‍ എക്സ് അക്കൗണ്ടില്‍ സ്വയം പരിചയപ്പെടുത്തുന്നത്. ആകാശ് വത്സര ബെംഗളൂരുവിലും ദുബായിലും മറ്റ് പല നഗരങ്ങളിലും അടിക്കടി പറക്കുന്നതിന്റെ വിശേഷങ്ങള്‍ ഇയാള്‍ തന്റെ എക്സ് പേജില്‍ പങ്കുവെയ്‌ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക