ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രാവിമാനം തകർന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടേക്ക് ഓഫ് ചെയ്ത വിമാനം താഴ്ന്നുപറന്ന് ജനവാസമേഖലയില്‍ തകർന്നൂവീണ് തീപിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഹമ്മദാബാദിലെ അദാനി എയർപോർട്ടില്‍നിന്ന് യാത്രതിരിച്ച എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.

230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സ്ഥലത്തുനിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. ടേക്ക് ഓഫ് ചെയ്യുമ്ബോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ഓദ്യോഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക