എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാർലറിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി. ടെലികോളർ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവർത്തനങ്ങള്‍ക്ക് നിർബന്ധിച്ചു. ഒരുമാസം ലക്ഷങ്ങള്‍ സമ്ബാദിക്കാം എന്നതരത്തിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടായി.

പാലാരിവട്ടത്തിന് പുറമെ കാക്കനാടും കുണ്ടന്നൂരും ഇവർക്ക് മസാജ് പാർലർ ഉണ്ട്. പാർലറില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. സ്പെഷ്യല്‍ സ്‌ക്വാഡിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പലരും ഇവിടെ സ്ഥിരം സന്ദർശകരായി എത്താറുണ്ടെന്നാണ് ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്‍കുട്ടികളുടെ വീട്ടിലെ സാമ്ബത്തിക പരാധീനത പറഞ്ഞാണ് ചൂഷണം ചെയ്യുന്നത്. കോളജ് വിദ്യാർഥിനികളടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ടെലികോളർ എന്ന തസ്തികയിലേക്ക് ഓണ്‍ലൈൻ പരസ്യം കണ്ടാണ് പെണ്‍കുട്ടി അപേക്ഷ നല്‍കുന്നത്. മസാജിങ് സെന്ററിലേക്ക് ആണ് എന്നറിഞ്ഞപ്പോഴേ കുട്ടി സംശയങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍ വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കിയാല്‍ മാത്രം മതി എന്നു പറഞ്ഞ് ജോലിയില്‍ കയറാൻ നിർബന്ധിക്കുകയായിരുന്നു.

സ്പായുടെ മറവില്‍ പ്രവർത്തിച്ചിരുന്ന കൊച്ചിയിലെ ചില അനാശാസ്യകേന്ദ്രങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയില്‍ പ്രവർത്തിച്ചിരുന്ന വാർത്തകള്‍ മുൻപ് വന്നിരുന്നു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ പൊലീസില്‍ നിന്ന് തന്നെ നടപടികളും ഉണ്ടായി. കോളജ് വിദ്യാർഥികള്‍ അടക്കം നിരവധി പേരാണ് ഇത്തരം സെക്സ് റാക്കറ്റുകളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. അതേസമയം, തങ്ങള്‍ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം ആണെന്ന് മസാജിങ് സെന്ററിന്റെ അധികൃതർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക