ഈ മധ്യവേനൽ അവധിക്കാലം തീയേറ്ററുകളെ ഇതുവരെ ആഘോഷമാക്കിയത് എമ്പുരാൻ, തുടരും,ആലപ്പുഴ ജിംഖാന എന്നി സിനിമകളാണ്. എമ്പുരാൻ തീയേറ്ററുകൾ വിട്ട് ഒടി.ടിയിലെത്തി. ഇരുപതോളംമലയാള സിനിമകളാണ് മുഖ്യധാര ഒ.ടി.ടിയിൽ എത്തിയത്. മുഖ്യധാര ഒ.ടി.ടികൾ ആഘോഷമാക്കിയ മലയാള സിനിമകൾ ഏതെല്ലാം ആണെന്ന് വായിക്കാം.
ബിഗ് ബജറ്റിൽ ആക്ഷന്റെ പിൻബലത്തോടെ അവതരിപ്പിച്ച എമ്പുരാൻ, ക്യാമ്പസ് പ്രണയം പറയുന്ന ഋ, കുറ്റന്വേഷണ സ്വഭാവമുള്ള പ്രാവിൻകൂട് ഷാപ്പ്, മലയോര മേഖലയിലെ മനുഷ്യജീവിതം പറയുന്ന അം അഃ , വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രമായി വരുന്ന ഒരു ജാതി ജാതകം തുടങ്ങിയ സിനിമകൾ ഒ.ടി.ടിയിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. തീയേറ്ററിൽ പല കാരണങ്ങളാൽ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകൾ പലതും ഒ.ടി.ടിയിൽ പ്രേക്ഷകരെ വലിയ തോതിൽ ആകർഷിക്കുത് ഓൺലൈൻ കാലത്തിന്റെ സാധ്യതയും സവിശേഷതയുമാണ്. കാലത്തിനനുസരിച്ച് മാറുന്ന പ്രാദേശിക സിനിമാ വ്യവസായത്തിന്റെ സ്വഭാവം കൂടിയാണ് ഈ പ്രവണത കാണിച്ച് തരുന്നത്.
വലിയ പരസ്യത്തിന്റെ പിൻബലത്തോടെ വരുകയും ആൾക്കൂട്ടത്തെ ആകർഷിക്കുകയും ചേയ്ത എമ്പുരാൻ ഒ.ടി.ടിയിലും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുന്നു. മോഹൻലാലിന്റെ അഭിനയവും പ്രഥ്വിരാജിന്റെ സംവിധാനവും സിനിമയെ ശ്രേദ്ധേയമാക്കിയ ഘടകം തന്നെയാണ്. ജിയോ ഹോട്ട് സ്റ്റാറിലാണ് ഈ സിനിമ കാണുവാൻ കഴിയുന്നത്.
അപ്രതീക്ഷിത ഹിറ്റായി ‘ഋ’
ക്യാമ്പസ് പ്രണയം രാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചത്തലത്തിൽ ആവിഷ്കരിക്കുന്ന ‘ഋ’ വാണ് കാഴ്ചക്കാരെ ഏറെ ആകർഷിച്ച മറ്റൊരു ഒ.ടി.ടി സിനിമ . വർത്തമാന കാലത്തേ പല പ്രണയ സംഭവങ്ങളോടും ഋ പുലർത്തുന്ന സാദ്യശ്യം ശ്രദ്ധേയമാണ്. വിനീത് ശ്രീനിവാസന്റെ പ്രണയഗാനവും മഞ്ജരിയുടെ ക്യാമ്പസ് കവിതയും പി.എസ്. ബാനർജിയുടെ തട്ടുപൊളിപ്പർ നാടൻ പാട്ടും ഈ സിനിമയുടെ സജീവത വർദ്ധിപ്പിക്കുന്നു. രഞ്ജി പണിക്കർ ഡെയിൻ ഡെവിസ് രാജീവ് രാജൻ നയന എൽസ വിദ്യ വിജയകുമാർ ടോം ഇമ്മട്ടി ജിയോ ബേബി വിഷ്ണു ഗോവിന്ദ് മണികണ്ഠൻ കോടയം പ്രതീപ് ശ്രീലത തമ്പുരാട്ടി അഞ്ജലി നായർ ഗിരിഷ് റാം കുമാർ തടങ്ങിയവർ ആഭിനയിക്കുന്നു.
വർഗ്ഗിസ് ലാൽ സംവിധാനം നിർവ്വഹിച്ച ഈ സിനിമയുടെ ക്യാമറ പ്രസിദ്ധ ചലച്ചിത്രകാരനായ സിദ്ധാർത്ഥ ശിവയാണ്. ആമസോൺ പ്രൈമിലാണ് ഈ സിനിമ കാണുവാൻ കഴിയുന്നത്.
അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് പ്രാവിൻകൂട് ഷാപ്പ് . ഒരു ഷാപ്പിൽ സംഭവിക്കുന്ന സംഭവങ്ങളും അതിനിടയിൽ നടക്കുന്ന കൊലപാതകവുമാണ് സിനിമയുടെ കഥ സംഘർഷത്തോടെ വളർത്തിയെടുക്കുന്നത്. ഷൈജു ഖാലിദ് ക്യാമറയും വിഷ്ണു വിജയ് സംഗീതവും നിർവ്വഹിച്ച ഈ സിനിമ സോണി ലിവിൽ കാണാവുന്നതാണ്. ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും മത്സരിച്ച് അഭിനയിക്കുന്ന നാടകീയ രംഗങ്ങൾ ഉൾച്ചേർന്ന സിനിമയാണ് അം അഃ . ഇടുക്കിയിലെ മലയോര ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ സജീവമാകുന്നത്. തോമസ് സെബാസ്റ്റ്യനാണ് സംവിധായകൻ. ആമസോൺ പ്രൈമിലും സൺ നെറ്റ്സിലും ഈ സിനിമ കാണാവുന്നതാണ്.
ബോബൻ സാമുവൽ സംവിധാനം ചേയ്ത മച്ചാന്റെ മാലഖയിൽ അഭിനയിക്കുന്നത് സൗബിൻ ഷാഹിർ ധ്യാൻ ശ്രീനിവാസൻ ദിലീഷ് പോത്തൻ നമിത പ്രമോദ് ഷിലു എബ്രാഹം തുടങ്ങിയവരാണ്. ഈ ചിത്രം മനോരമ മാക്സിൽ കാണാം. നടൻ ശ്രീജിത്ത് ബാബു സംവിധാനംനിർവ്വഹിച്ച സിനിമയാണ് പൈങ്കിളി . അനശ്വര രാജൻ , സജിൻഗോപു ,റോഷൻ ഷാനവാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നിർമ്മിച്ചത് ഫഹദ് ഫാസിലും ജിതു മാധവനും ചേർന്നാണ്. ഈ ചിത്രം മനോരമ മാക്സിൽ കാണാം. സക്കീർ മഠത്തിൽ സംവിധാനാ നിർവ്വഹിച്ച ജയിലറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. ആയിരത്തിതൊള്ളയിരത്തി അമ്പതുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഈ സിനിമ പറയുന്നത്. മനോരമ മാക്സിൻ ജയിലർ കാണാം. ദാവിദ് , അരിക് , പത്തു മാസം , ദാസേട്ടന്റെ സൈക്കിൾ , എസ്ട്രാഡിസന്റെ് , കുടുംബസ്ത്രീയും കുഞ്ഞാടും, അൻപോടു കൺമണി തുടങ്ങിയ സിനിമകളും ഒ ടി.ടിയിൽ കാണാവുന്നതാണ്.










