പള്ളിപ്പുറത്ത് കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ ബൈക്ക് യാത്രികനായ 21 കാരന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലില്‍ ആഷിക് ആണ് മരിച്ചത്. പുലർച്ചെ ഒരുമാനിക്കായിഒരുന്നു അപകടം.വണ്‍വേ തെറ്റിച്ച്‌ വന്ന കെഎസ്‌ആർടിസി ബസ് ആഷിക്കിന്റെ ബസിലിടിച്ചാണ് അപകടമുണ്ടായത്. പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തുവച്ചായിരുന്നു അപകടം.

തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധിക്കാതെ വണ്‍വേയിലൂടെ വന്ന ബസാണ് അപകടത്തിനിടയാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ഉടൻതന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ മംഗലപുരം പൊലീസ് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക