ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയർലൈൻസില്‍ പൈലറ്റുമാരെ നിയമിക്കുന്നു. എമിറേറ്റ്‌സ് എയർലൈൻസിന്റെ ആഗോള വിപുലീകരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 1500ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക പൈലറ്റ് ദിനത്തിലാണ് എയർലൈൻസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2025ല്‍ 40ലധികം നഗരങ്ങളില്‍ എമിറേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റ് നടക്കും. ഇക്കാലയളവില്‍ 550ലധികം പൈലറ്റുമാരെയാണ് നിയമിക്കുക. ഡയറക്‌ട് എൻട്രി ക്യാപ്റ്റന്മാർ, ആക്‌സിലറേറ്റഡ് കമാൻഡ് (ഫാസ്റ്റ് ട്രാക്ക് ചെയ്‌ത ഫസ്റ്റ് ഓഫീസർമാർ), ടൈപ്പ് – റേറ്റഡ് ഫസ്റ്റ് ഓഫീസർമാർ, നോണ്‍ – ടൈപ്പ് റേറ്റഡ് ഫസ്റ്റ് ഓഫീസർമാർ എന്നീ തസ്‌തികകളിലാണ് നിയമനം.ലോകത്തിലെ തന്നെ ഏറ്റവും പുതിയതും ആധുനികവുമായ വിമാനങ്ങളാണ് എമിറേറ്റ്‌സിന്റേത്. എമിറേറ്റ്‌സ് പൈലറ്റുമാർക്ക് നികുതി രഹിത ശമ്ബളം, ഇൻഷുറൻസ്, താമസിക്കാൻ വിശാലമായ വില്ല, ഡ്യൂട്ടിക്ക് പോകാൻ ആഡംബര വാഹനം, ജീവനക്കാർക്കും കുടുംബത്തിനും സൗജന്യ വിമാനടിക്കറ്റ് തുടങ്ങി മറ്റ് പല ആനുകൂല്യങ്ങളും ലഭ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ 42 ദിവസത്തെ വാർഷിക അവധി ലഭ്യമാണ്. കുടുംബത്തിലുള്ളവർക്ക് ഫസ്റ്റ് അല്ലെങ്കില്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകളാണ് സൗജന്യമായി ലഭിക്കുക. ജീവനക്കാരുടെ സുഹൃത്തുക്കള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. ഈ വിമാനക്കമ്ബനിയില്‍ 112ലധികം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. ദുബായ് നഗരത്തിലെ വിനോദ കേന്ദ്രങ്ങളില്‍ പ്രത്യേക പ്രവേശനത്തിനായുള്ള പ്ലാറ്റിനം കാർഡ്, പ്രീമിയം ക്ലബ് അംഗത്വം എന്നീ സൗകര്യവും എമിറേറ്റ്‌സ് തന്റെ ജീവനക്കാർക്കായി ഒരുക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക