പൊന്നാനി ഹാർബറിന് സമീപം ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കല്‍ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.

ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായും സ്വന്തമായും വാങ്ങിയ 8000 കാളാഞ്ചി മത്സ്യങ്ങള്‍ ഒരു വർഷം മുമ്ബാണ് ഭാരതപ്പുഴയില്‍ വളർത്തിയത്. വിളവെടുപ്പിന് പാകമായ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.കിലോക്ക് 650 രൂപ വിലവരുന്ന മത്സ്യങ്ങളാണ് ചത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപത്തെ മണലെടുപ്പിന്റെ ഭാഗമായി എടുത്ത മണല്‍ സംസ്കരിച്ച ശേഷമുള്ള അവശിഷ്ടങ്ങള്‍ പുഴയില്‍ തന്നെയാണ് തള്ളുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. ഈ അവശിഷ്ടങ്ങള്‍ കലർന്നതാകാം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങാൻ ഇടയാക്കിയതെന്നാണ് സംശയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക