വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്.കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ വീതം നല്‍കാൻ വ്യവസ്ഥയുണ്ട് .സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയ്ക്കും അർഹതയുണ്ടെന്ന് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചു കഴിഞ്ഞു.

മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിവിധ ഹർജികളിലാണ് വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തെ പറ്റി വിശദമായി പരാമർശിക്കുന്നത്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് വിവിധ വകുപ്പുകളില്‍ നിന്നും 24 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിനാണ് അർഹത. കേന്ദ്ര സർക്കാരില്‍ നിന്നും പത്തുലക്ഷം രൂപയാണ് ലഭിക്കുക. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച ചട്ടങ്ങള്‍ 2018 ല്‍ സംസ്ഥാന സർക്കാർ ഭേദഗതി ചെയ്തിരുന്നു. ഇതുപ്രകാരം 10 ലക്ഷം രൂപ സംസ്ഥാന സർക്കാരില്‍ നിന്നും ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനുഷ്യ-വന്യജീവി സംഘർഷങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച്‌ കഴിഞ്ഞ വർഷം മാർച്ച്‌ ഏഴിന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം 4 ലക്ഷം രൂപയും ലഭിക്കും. അതായത് ആകെ 24 ലക്ഷം രൂപ. വനത്തിന് പുറത്തുവച്ച്‌ പാമ്ബുകടിയേറ്റ് മരിച്ചാല്‍ നഷ്ടപരിഹാരമായി ആശ്രിതർക്ക് 16 ലക്ഷം രൂപ ലഭിക്കണം. കേന്ദ്രസർക്കാരില്‍ നിന്നുള്ള 10 ലക്ഷത്തിന് പുറമെ, വനം വകുപ്പിന്റെ രണ്ട് ലക്ഷം, സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള 4 ലക്ഷം എന്നിങ്ങനെയാണ് ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടത്.

മനുഷ്യ വന്യജീവി സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങളും അമിക്കസ് ക്യൂറി അഡ്വ.എം.പി.മാധവൻകുട്ടി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലുണ്ട്. ബയോ ഫെൻസിങ്, ഡ്രോണ്‍ നിരീക്ഷണം, സോളാർ ഫെൻസിങ് തുടങ്ങിയ 8 നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മധ്യവേനലവധിക്ക് ശേഷം റിപ്പോർട്ട് പരിഗണിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക