നിർമാണമേഖലക്ക് കനത്ത തിരിച്ചടിയായി സിമന്റ്, കമ്ബി വിലകള്‍ കുതിക്കുന്നു. പ്രമുഖ കമ്ബനികളുടെ ഒന്നാം ഗ്രേഡ് 380 രൂപയും രണ്ടാം ഗ്രേഡിന് 360 രൂപയും ആയിരുന്നു മാർച്ച്‌ മാസത്തെ വില. ഈ മാസം അത് 40 രൂപ വർധിച്ച്‌ 420 ഉം 400 ഉം ആയി ഉയർന്നു.

20 രൂപയോളം വീണ്ടും വർധിക്കുമെന്ന വിവരമാണ് ലഭിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയില്‍ വില്‍പ്പനയില്‍ മുൻപന്തിയിലുള്ള കമ്ബികള്‍ക്ക് മാർച്ചില്‍ കിലോക്ക് 63 .50 രൂപയായിരുന്നത് ഏപ്രിലില്‍ മൂന്നു രൂപ വർധിച്ച്‌ 66.50 ആയി. കമ്ബിക്കും ഇനിയും വിലവർധിക്കും എന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിമന്റും കമ്ബിയും വാങ്ങുന്നവർ ഒന്നും രണ്ടും ദിവസം കഴിഞ്ഞ് വീണ്ടും എത്തുമ്ബോള്‍ വിലയില്‍ വലിയ വർധന ഉണ്ടാകുന്നത് സംബന്ധിച്ച്‌ വാക്കുതർക്കത്തിനും ഇടയാക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു. നിർമ്മാണ വസ്തുക്കളുടെ ഈ വില വർദ്ധനവ് കെട്ടിട നിർമ്മാണ മേഖലയ്ക്ക് തന്നെ വലിയ വെല്ലുവിളിയാകുകയാണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക