പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കർ ഭീകരരുടെ വീടുകള്‍ തകർത്തു. കാശ്‌മീർ സ്വദേശികളായ ആദില്‍ ഹുസൈൻ തോക്കർ, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകർത്തത്. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ തകർത്തതെന്ന് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ആദില്‍ ഹുസൈൻ തോക്കർ താമസിക്കുന്നത്. അവന്തിപോറയിലാണ് ആസിഫ് ഫൗജിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാത്രിയാണ് വീടുകള്‍ തകർത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പാകിസ്ഥാനി ഭീകരനായ ഹാഷിം മൂസ, ആദില്‍ ഹുസൈൻ തോക്കർ, അലി തന്‍ഹ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് അനന്ത്നാഗ് പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















