പാലാ സ്വദേശി എം.എം. വിനുകുമാറിനെ(47) ഗ്രേറ്റർ ലണ്ടനിലെ വാല്‍ത്തം സ്റ്റോയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലാ നഗരസഭാ കൗണ്‍സിലർ ആർ. സന്ധ്യയുടെ ഭർത്താവാണ്. യുകെയിലെ ടോർക്കിയില്‍ താമസിക്കുന്ന ആർ. സന്ധ്യയെ ഡെവണ്‍ ആൻഡ് കോണ്‍വാള്‍ പോലീസാണ് മരണവിവരം അറിയിച്ചത്. മൃതദേഹം യുകെയില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ കണ്ണാടികുറുമ്ബ് മുതുകുളത്ത് വീട്ടില്‍ പരേതനായ എം.ബി. മധുസൂദനൻ നായരുടെയും തുളസി ദേവിയുടെയും മകനാണ്. കഴിഞ്ഞവർഷമാണ് വിനുകുമാർ ഹെല്‍ത്ത്കെയർ അസിസ്റ്റന്‍റ് വീസയില്‍ യുകെയില്‍ എത്തിയത്. മക്കള്‍: കല്യാണി, കീർത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക