മകളുടെ വിവാഹത്തിന് പത്തു ദിവസം മുൻപ് മാതാവ് മകളുടെ നവവരനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ അലിഗഡില്‍ ആണ് സംഭവം.വിവാഹത്തിന് പത്ത് ദിവസം മുമ്ബ് വരൻ തന്റെ ഭാവി അമ്മായിയമ്മയോടൊപ്പം ഒളിച്ചോടുകയായിരുന്നു. തുടർന്ന് നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതിർത്തിക്ക് സമീപം വെച്ച്‌ ഇരുവരും പോലീസിന്റെ പിടിയിലാകുകയായിരുന്നു.

38 വയസ്സുള്ള ഒരു സ്ത്രീയും 20 വയസ്സുള്ള ഒരു ആണ്‍കുട്ടിയും തമ്മില്‍ വളർന്നുവന്ന ഈ ബന്ധം കുടുംബത്തിന് മാത്രമല്ല, സമൂഹത്തിനും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. മകളുടെ വിവാഹത്തിന് പത്ത് ദിവസം മുമ്ബ് ആ അമ്മ തന്റെ മരുമകനോടൊപ്പം ഒളിച്ചോടി. ഈ സംഭവത്തിനുശേഷം മകള്‍ ആകെ തളർന്ന അവസ്ഥയിലാകുകയും ചെയ്തു. അതേസമയം, ഇരുവരെയും ചോദ്യം ചെയ്ത ശേഷം പോലീസ് തുടർ നടപടികളിലേക്ക് നീങ്ങുകയാണ്. ഇരുവരുടെയും കുടുംബങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അലിഗഡ് സ്വദേശികളായ രാഹുല്‍ എന്ന യുവാവും ശിവാനി എന്ന യുവതിയും തമ്മിലുള്ള വിവാഹമാണ് ഉറപ്പിച്ചിരുന്നത്, ഇതിടെയാണ് രാഹുല്‍ ശിവാനിയുടെ മതവുമായി പ്രണയത്തിലാകുന്നതും തുടർന്ന് ഒളിച്ചോടുന്നതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക