നല്‍ഗൊണ്ട ആർടിസി ബസ് സ്റ്റാൻഡില്‍ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടി.ധനുഷ് എന്ന ഒന്നര വയസുകാരൻ അമ്മയെ കാണാതെ കരയുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഡിപ്പോ ജീവനക്കാരും യാത്രികരും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് സംഭവം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇൻസ്റ്റാഗ്രാം കാമുകനുവേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയും വിവാഹിതയുമായ നവീന എന്ന സ്ത്രീയാണ് തന്റെ കുഞ്ഞിനെ ബസ് സ്റ്റാൻഡില്‍ ഉപേക്ഷിച്ച്‌ നല്‍ഗൊണ്ടയിലെ ഓള്‍ഡ് സിറ്റി സ്വദേശിയായ ഒരാളുമായി മോട്ടോർ സൈക്കിളില്‍ കടന്നുകളഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കേസിനാസ്പദമായ നിർണായക തെളിവുകള്‍ ലഭിച്ചത്. തുടർന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക