കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ നിന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു.മികച്ച നടനുളള അവാര്‍ഡ് നേടിയ പൃഥ്വിരാജ് വേദിയിലേക്ക് എത്തിയപ്പോള്‍ ആര്യ പറഞ്ഞ തമാശ കേട്ട് മനം നിറഞ്ഞു ചിരിക്കുന്ന പൃഥ്വിരാജിനെ വീഡിയോയില്‍ കാണാം.

‘രാജുവേട്ടന്‍’ എന്ന കുറിപ്പ് ചേര്‍ത്താണ് ആര്യ രാജേന്ദ്രന്‍ വീഡിയോ പങ്കുവെച്ചത്. ദീര്‍ഘനാളത്തെ സൗഹൃദവും വാത്സല്യവും നിറഞ്ഞ മുഹൂര്‍ത്തം പെട്ടെന്നുതന്നെ പ്രേക്ഷകപ്രീതി നേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുമ്ബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പൃഥ്വിരാജ് അതിഥിയായി എത്തിയിരുന്നു. ‘ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ വരണം’ എന്ന് പറഞ്ഞ് ക്ഷണിക്കുന്നത് എന്ന് അന്ന് പൃഥ്വിരാജ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. അന്ന് മുതലുളള സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു എന്നതിനുളള തെളിവാണ് ഈ വീഡിയോ എന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക