KeralaNews

വീണ ചേച്ചിക്ക് നീതി വേണം: മാസപ്പടി കേസിൽ ഹൈക്കോടതിവിധിക്ക് പിന്നാലെ വെളുപ്പിക്കൽ പോസ്റ്റുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ; വിശദാംശങ്ങൾ വായിക്കാം

മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രന്‍ കുറിച്ചു.

ഇക്കഴിഞ്ഞ വർഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ് വീണയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും ഇവർ ആക്രമിക്കപ്പെട്ടു. ഇവരെ വേട്ടയാടിയപ്പോള്‍ ഐക്യദാർഢ്യപ്പെടാൻ പല സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ല എന്ന് മാത്രമല്ല അവരോട് ഐക്യദാർഢ്യപ്പെട്ടാല്‍,പിന്തുണച്ചാല്‍,അനുകമ്ബ കാണിച്ചാല്‍,പരിഹസിക്കപ്പെടുമെന്ന ഭയത്താല്‍ പലരും പ്രതികരിച്ചുമില്ലെന്ന് ആര്യാ രാജേന്ദ്രൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ആര്യാ രാജേന്ദ്രന്റെ പോസ്റ്റ്

വീണ ചേച്ചി…ഇക്കഴിഞ്ഞ വർഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും ഇവർ ആക്രമിക്കപ്പെട്ടു. യാതൊരു നീതിബോധവുമില്ലാതെ മാധ്യമങ്ങളും പ്രതിപക്ഷവും ഇവരെ വേട്ടയാടിയപ്പോള്‍ ഐക്യദാർഢ്യപ്പെടാൻ പല സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ല എന്ന് മാത്രമല്ല അവരോട് ഐക്യദാർഢ്യപ്പെട്ടാല്‍,പിന്തുണച്ചാല്‍,അനുകമ്ബ കാണിച്ചാല്‍,പരിഹസിക്കപ്പെടുമെന്ന ഭയത്താല്‍ പലരും പ്രതികരിച്ചുമില്ല.വേട്ടയാടിയവരേ ഈ സ്ത്രീയ്ക്കും നീതി വേണ്ടേ?

അതേസമയം വീണയുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്ബനിയായ സിഎംആർ എല്ലും തമ്മില്‍ നടത്തിയ സാമ്ബത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്ബനിയായ സിഎംആർ എല്ലും തമ്മില്‍ നടത്തിയ സാമ്ബത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജസ്റ്റിസ് കെ ബാബുവാണ് ഹര്‍ജികള്‍ തള്ളിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button