എക്സാലോജിക്-സിഎംആർഎല്‍ കേസില്‍ എസ്‌എഫ്‌ഐഒ നല്‍കിയ പരാതി കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം. വീണ വിജയൻ ഉള്‍പ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കും.

ഇതിലൂടെ എസ്‌എഫ്‌ഐഒ ഒരു നിർണായക ഘട്ടം പിന്നിട്ടിരിക്കുകയാണ്. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി ഏഴില്‍ എസ്‌എഫ്‌ഐഒ സമർപ്പിച്ച പരാതിയാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കും എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിയില്‍ പറഞ്ഞിട്ടുള്ള പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന പ്രക്രിയയാണ് അടുത്തതായി നടക്കാനുള്ളത്. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം.കേസിന് നമ്ബർ ഇടുകയാണ് ആദ്യം ചെയ്യുക. ശേഷം, ഒന്നാം പ്രതി ശശിധരൻ കർത്ത മുതല്‍ 11-ാം പ്രതി വീണ വിജയൻ വരെയുള്ള എതിർ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കും.

ഇതില്‍ നാലുപ്രതികള്‍ നാല് കമ്ബനികളാണ്. 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നുള്ള കോടതിയുടെ വിലയിരുത്തല്‍ എസ്‌എഫ്‌ഐഒയ്ക്ക് വലിയ ആശ്വാസമാണ് നല്‍കിയിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക