ഇന്ന് സ്‌റ്റൂളില്ലാത്ത വീടുകള്‍ ഉണ്ടാവില്ല. എളുപ്പത്തില്‍ ഉപയോഗിക്കാനും അതുകഴിഞ്ഞ് സൂക്ഷിക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടില്ലാത്തതിനാല്‍ സ്റ്റൂളിന് നിരവധി ഉപയോഗങ്ങളാണ് വീടുകളിലുള്ളത്.ചിലർ ഇരിക്കാനും മറ്റ് ചിലർ സാധനങ്ങള്‍ സൂക്ഷിക്കാനുമൊക്കെ സ്റ്റൂള്‍ ഉപയോഗിക്കാറുണ്ട്. പലതരം മെറ്റീരിയലിലാണ് സ്റ്റൂള്‍ നിർമ്മിച്ചിട്ടുള്ളത്. എന്നാല്‍ വീടുകളില്‍ സാധാരണമായി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് സ്റ്റൂളുകളാണ്.
കണ്ട് പരിചിതമായ കാഴ്ചയാണ് സ്റ്റൂളിന് നടുവിലെ വൃത്തത്തിലുള്ള ദ്വാരം. ശരിക്കും എന്തിനായിരിക്കും സ്ടൂളിന് നടുവില്‍ ദ്വാരം ഇടുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും ഇതെന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ പലതരം ഉദ്ദേശങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
1. പെട്ടെന്ന് സ്റ്റൂളിന്റെ ഘടന മാറിപോകാതെ സന്തുലിതമായി നിലനില്‍ക്കാൻ വേണ്ടിയാണ് സ്റ്റൂളിന് നടുവില്‍ വൃത്താകൃതിയില്‍ ദ്വാരം ഇടുന്നത്.
2. ആളുകള്‍ ഇരിക്കുമ്ബോള്‍ സ്റ്റൂളിന്റെ എല്ലാ വശങ്ങളിലും ഭാരം ഒരുപോലെ നിയന്ത്രിക്കാനും ഈ ദ്വാരം സഹായിക്കുന്നു. അതിനാല്‍ തന്നെ പെട്ടെന്ന് പൊട്ടിപ്പോവുകയുമില്ല.
3. വീട്ടില്‍ ഒന്നില്‍കൂടുതല്‍ സ്റ്റൂളുകളുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ച് അടുക്കി വയ്ക്കാറുണ്ട്. ഇങ്ങനെ വയ്ക്കുമ്ബോള്‍ സ്റ്റൂളുകള്‍ മുറുകിയിരിക്കുകയും പിന്നീട് ഒന്നില്‍ നിന്നും മറ്റൊന്ന് വേർപ്പെടുത്താൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. എന്നാല്‍ സ്റ്റൂളില്‍ ദ്വാരം ഉള്ളതിനാല്‍ വായുവിന്റെ മർദ്ദം കുറയ്ക്കാൻ സഹായിക്കുകായും എളുപ്പത്തില്‍ സ്റ്റൂള്‍ വേർപ്പെടുത്താൻ സാധിക്കുകയും ചെയ്യുന്നു.
4. സ്റ്റൂള്‍ ലൈറ്റ് വെയ്റ്റ് ആയതിനാല്‍ ദ്വാരത്തിലൂടെ വിരലെത്തിച്ച് എളുപ്പത്തില്‍ എവിടേക്ക് വേണമെങ്കിലും മാറ്റുവാനും പിന്നീട് എടുത്ത് ഉപയോഗിക്കാനും സൗകര്യപ്രദമാണിത്.
5. അതേസമയം ഈ ദ്വാരം കൂടുതല്‍ വലിപ്പമുള്ളതോ ചെറുതോ ആകാൻ പാടില്ല. വലിപ്പമുള്ളതായാല്‍ സ്റ്റൂളിന്റെ ഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ഇനി ചെറുതാണെങ്കില്‍ ഉപയോഗിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.






