മലയാളിയായ സിബിഐ ഇൻസ്പെക്ടറെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്‍ക്കത്ത യൂണിറ്റില്‍ ഇൻസ്പെക്ടറായിരുന്ന എസ് ഉണ്ണികൃഷ്ണൻ നായരെയാണ് പിരിച്ചുവിട്ടത്.കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണികൃഷ്ണൻ നായര്‍.

പാലക്കാട്ടെ സമ്ബത്തിന്‍റെ കസ്റ്റഡി മരണക്കേസ് അടക്കം ഉണ്ണികൃഷ്ണൻ നായര്‍ അന്വേഷിച്ചിരുന്നു. സസ്പെൻഷനില്‍ ആയിരുന്ന കാലത്തെ യാതൊരാനുകൂല്യങ്ങള്‍ക്കും അർഹതയുണ്ടാകില്ലെന്നും പിരിച്ചുവിട്ടല്‍ ഉത്തരവിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി സിബിഐ എസ് പിയായിരുന്ന എസ് ഷൈനിയുടെ ടെലിഫോണ്‍ കോളുകള്‍ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്തു, കേസ് രേഖകളും തെളിവുകളും അടക്കമുള്ളവ കൈവശം സൂക്ഷിച്ചു തുടങ്ങിയവയാണ് ഉണ്ണികൃഷ്ണനെതിരായ കുറ്റങ്ങള്‍. 2012 മുതല്‍ 2016 വരെ സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനെ പിന്നീട് കോല്‍ക്കത്തയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക