ഹണിട്രാപ്പിലൂടെ പണം അപഹരിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതി കൊല്ലം ആലിമുക്ക് ചരുവിള പുത്തൻവീട്ടില്‍ സുജിത ജേക്കബിനു നാലു വർഷം തടവും പത്തു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച്‌ തൃശൂർ മൂന്നാം അഡീഷണല്‍ സെഷൻസ് കോടതി.

പ്രണയം നടിച്ചു വിയ്യൂർ സ്വദേശിയായ രാജേഷ് എന്ന യുവാവില്‍നിന്നു പലതവണകളിലായി പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും പിന്നീട് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്ത യുവതി, അതു മറച്ചുവച്ച്‌ വീണ്ടും യുവാവില്‍നിന്നു പണം തട്ടിയെടുക്കുന്നതു തുടരുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതി വിവാഹിതയായത് അറിഞ്ഞതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ.എൻ. സിനിമോള്‍ ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക