മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകള്‍ ലേഖനത്തില്‍ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയില്‍ ബൈബിള്‍ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ ഞെട്ടിച്ചിട്ടുണ്ട്. വിദ്വേഷ പരാമർശത്തിനെതിരെ കത്തോലിക്ക സഭ ഇടവകകള്‍ പരസ്യമായി രംഗത്തിറങ്ങി.

പല ഇടവകകളിലും വികാരിമാരുടെ നേതൃത്വത്തില്‍ മനോരമ പത്രം കൂട്ടിയിട്ടു കത്തിച്ചു പ്രതിഷേധിച്ചു. മലയാള മാധ്യമങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നുഴഞ്ഞു കയറി എഡിറ്റോറിയല്‍ നിയന്ത്രണം പിടിച്ചെടുത്തു കഴിഞ്ഞെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് സംഭവം എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആര്യങ്കാവ് സെൻ്റ് മേരീസ് ഇടവക പള്ളിവികാരിയും വിശ്വാസികളും മനോരമപത്രം കൂട്ടിയിട്ടു കത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിഷേധത്തിന്റെ വാർത്തകൾ ഇപ്പോള്‍ വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകളിലും ക്രിസ്ത്യൻ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിരിക്കുകയാണ്. ഇത്തരം കേന്ദ്രങ്ങളില്‍നിന്ന് മലയാള മനോരമിക്കെതിരെ പ്രതിഷേധം മാത്രമല്ല ബഹിഷ്കരണവും ആഹ്വാനം ചെയ്യുന്നു. മനോരമയുടെ അച്ചടി പത്രം വളർന്നതിനും വികസിച്ചതിനും പിന്നില്‍ അവരോടൊപ്പം എന്നും ചേർന്ന് നിന്ന ക്രിസ്ത്യൻ സമുദായത്തിന്റെ വലിയ ഒരു കൂറും പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ വിഭാഗത്തില്‍ നിന്ന് തന്നെയാണ്‌ മനോരമ പ്രതിഷേധം നേരിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക