അമ്ബത്തേഴുകാരിയായ വീട്ടമ്മയെ മകനും പെണ്‍സുഹൃത്തും ചേർന്ന് മർദ്ദിക്കുകയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകനും പെണ്‍സുഹൃത്തും വീട്ടിലിരുന്ന് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് വീട്ടമ്മക്ക് നേരേ ആക്രമണത്തിന് കാരണമായത്. തിരുവനന്തപുരം പാലോടാണ് സംഭവം.

വിതുര മേമല സ്വദേശിനി മെഴ്‌സിയെയാണ് മകനും പെണ്‍സുഹൃത്തും ചേർന്ന് ക്രൂരമായി ആക്രമിച്ചത്. മെഴ്സിയുടെ മകൻ അനൂപ്(23) പത്തനംതിട്ട സ്വദേശിനി സംഗീത ദാസ് എന്നിവരാണ് മെഴ്സിയെ മർദ്ദിച്ചത്. നാട്ടുകാരുടെ മുന്നില്‍വെച്ചായിരുന്നു യുവാവിന്റെയും യുവതിയുടെയും പരാക്രമം. അനൂപും സംഗീതയും മെഴ്‌സിയെ മർദ്ദിച്ച്‌ റോഡിലേക്ക് വലിച്ചിഴച്ച്‌ വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെ വിതുര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.വെല്‍ഡിങ് തൊഴിലാളിയാണ് അനൂപ്. പത്തനംതിട്ട സ്വദേശി സംഗീത ദാസ് കുറച്ചു ദിവസം മുമ്ബാണ് ഇയാള്‍ക്കൊപ്പം താമസിക്കാൻ തുടങ്ങിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മേഴ്‌സിയെ അനൂപും സംഗീതയും റോഡിലേക്ക് വലിച്ചിഴച്ച്‌ നാട്ടുകാരുടെ മുന്നില്‍ വച്ചാണ് മർദിച്ചത്.

നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അനൂപും സംഗീതയും വീട്ടിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് പതിവെന്ന് മേഴ്‌സി പൊലീസിന് മൊഴി നല്‍കി. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക