ഹോളി ആഘോഷത്തിന്റെ ഭാഗമായി നടി റിമാ കല്ലുങ്കല്‍ നടത്തുന്ന ബോളിവുഡ് ഹോളി ഡാൻസ് പ്രോഗ്രാമിനെതിരേ പരാതി. ഹോളി ആഘോഷ ദിവസമായ മാർച്ച്‌ 15 ന് സിനിമാ താരം റിമാ കല്ലിങ്കലിൻ്റെ നേതൃത്വത്തില്‍ ഇടപ്പള്ളി ഹില്‍ വാലി റോഡ് ഹേമരകൊച്ചിയില്‍ വൈകിട്ട് 5 മണി മുതല്‍ നൃത്ത പാർട്ടി സംഘടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആണ്‌ പരിപാടി നിരീക്ഷിക്കണം എന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്കിയത്.

എറണാകുളം സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ്‌ പരാതിക്കാരൻ. കൊച്ചിയിലെ ഹോളീ ഡാൻസ് നടി റിമയുടെ നേതൃത്വത്തില്‍ ഓഡിറ്റോറിയത്തില്‍ ആയിരിക്കും നടക്കുക. ടിക്കറ്റ് എടുത്തവർക്ക് മാത്രം ആയിരിക്കും പ്രവേശനം. 1500 രൂപയാണ്‌ ഒരു ടിക്കറ്റിന് ഈടാക്കുന്നത്. ഇത് മുൻ കൂട്ടി വാങ്ങിയാല്‍ ഓഫറും ലഭിക്കും. ഈ സാഹചര്യത്തില്‍ ഹോളി ആഘോഷത്തിൻ്റെ പേരില്‍ ടിക്കറ്റ് വച്ചു നടത്തുന്ന ഈ നൃത്ത പാർട്ടി തടയുകയോ അഥവാ അനുമതി കൊടുക്കുകയാണെങ്കില്‍ ലഹരി ഉപയോഗം ഇല്ലെന്ന് ഉറപ്പു വരുത്താൻ പരിശോധനാ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് ആണ്‌ പരാതിക്കാരന്റെ ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഹരി ഉപയോഗം ഇല്ലെന്ന് ഉറപ്പ് വരുത്താൻ പോലീസ് സന്നാഹം റിമാ കല്ലുങ്കലിന്റെ ഡാൻസ് വേദിയിൽ ഉണ്ടാകണം എന്നും റെയ്ഡ് നടത്തണം എന്നീ ആവശ്യങ്ങളാണ് പരാതിക്കാരൻ ഉയർത്തുന്നത്. പരിപാടിക്ക് എതിരേ അല്ല പരാതി മറിച്ച് പരിപാടി നടക്കുന്നത് സമാധാനപരം ആയിരിക്കണം എന്നും നിയമ വിരുദ്ധമായ ലഹരി ഉപയോഗവും മറ്റും പരിപാടിക്ക് വരുന്നവരില്‍ നിന്നും ഉണ്ടാകരുത് എന്നും ആണ്ആവശ്യം. ഉയർന്നു. മാത്രമല്ല ഹോളി എന്ന ഹൈന്ദവ ആചാരവും ആഘോഷവും അതിന്റെ പവിത്രത നിലിനിർത്തി ആഘോഷിക്കാനും തയ്യാറാകണം എന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക