ഓട് പൊളിച്ച്‌ മോഷ്ടിച്ചു കൊണ്ടുപോയ സ്വർണം വീട്ടില്‍ തിരികെ കൊണ്ടിട്ട നിലയില്‍. മുക്കം കുമാരനല്ലൂരില്‍ സെറീനയുടെ വീട്ടിലാണ് സംഭവം.തുണി അലക്കുന്ന ബക്കറ്റില്‍ നിന്നുമാണ് 25 പവൻ തൂക്കം വരുന്ന ആഭരണങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സെറീനയുടെ വീട്ടില്‍ മോഷണം നടന്നത്. കുടുംബം ചടങ്ങില്‍ പങ്കെടുക്കാൻ ബന്ധുവിട്ടില്‍ പോയസമയത്തിയിരുന്നു സംഭവം. വീട്ടുകാർ തിരിച്ചെത്തിയപ്പോള്‍ ഓട് ഇളക്കിമാറ്റിയ നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കളെ അടക്കം സംശയമുണ്ടെന്ന് കാണിച്ച്‌ സെറീന പൊലീസില്‍ പരാതി നല്‍കിയിരുന്നു.കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാവിനെക്കുറിച്ച്‌ സൂചനയും ലഭിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു മാലയൊഴികെ ബാക്കി സ്വർണം തിരിച്ചുകിട്ടിയതായി സെറീന പോലീസിനെ അറിയിച്ചുമുക്കം പോലീസ് സ്ഥലത്തെത്തി സ്വർണാഭരണം പരിശോധിച്ചു. അറസ്റ്റ് പേടിച്ചാകാം കള്ളൻ ആഭരണങ്ങള്‍ തിരികെ കൊണ്ടിട്ടതെന്നാണ് പൊലീസിന്റെ നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക