ഗോവയില്‍ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം കുടയംപടി സ്വദേശിയായ യുവാവ് മരിച്ചു. കുടയംപടി സ്വദേശിയായ ഉണ്ണി രമേശ് ആണ് മരിച്ചത്. ഫോട്ടോഗ്രാഫർമാരുടെ സംഘത്തിന് ഒപ്പം ഗോവയില്‍ ഫോട്ടോഗ്രാഫിയ്ക്കായി പോയതായിരുന്നു ഉണ്ണി രമേശ്.

അപകട വിവരം അറിഞ്ഞ് ബന്ധുക്കള്‍ ഗോവയിലേയ്ക്കു പുറപ്പെട്ടിട്ടുണ്ട്. ഗോവയിലെ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം കുടയംപടി ഒളശയില്‍ അടുത്തിടെ വീട് വാങ്ങി താമസിച്ചു വരികയായിരുന്നു ഇദ്ദേഹം. ഭാര്യ പവിത്ര. പിതാവ് പരേതനായ രമേശൻ. മാതാവ് ഷീല. സഹോദരൻ : കണ്ണൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക